
ബോളിവുഡിലെ ചൂടേറിയ ചർച്ചകളിലൊന്നാണ് നടിമാരായ പ്രീതി സിന്റയും സുചിത്ര കൃഷ്ണമൂർത്തിയും തമ്മിലുള്ള വാഗ്വാദം. 2000-ത്തിന്റെ തുടക്കം മുതൽക്കേ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ശ്രദ്ധനേടിയിട്ടുണ്ട്. സംവിധായകൻ ശേഖർ കപൂറുമായുള്ള തന്റെ വിവാഹബന്ധം പരാജയപ്പെട്ടതിന് പിന്നിൽ പ്രീതി സിന്റയാണെന്നായിരുന്നു സുചിത്ര കൃഷ്ണമൂർത്തിയുടെ ആരോപണം. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ വീണ്ടും സജീവമാകുകയാണ്.
ശേഖർ കപൂറുമായുള്ള ബന്ധം പിരിഞ്ഞ് 17 കൊല്ലങ്ങൾ കഴിഞ്ഞിട്ടും പ്രീതി സിന്റയോട് ക്ഷമിക്കാൻ തയാറല്ലെന്ന് അറിയിച്ചിരിക്കുകയാണ് സുചിത്ര. തന്നെ സംബന്ധിച്ച് പ്രീതി സിന്റ എന്നൊരാൾ ഇല്ലെന്നും സുചിത്ര വ്യക്തമാക്കി. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. ബോളിവുഡിൽ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള സുചിത്ര 1991-ൽ പുറത്തിറങ്ങിയ ജയറാം ചിത്രം കിലുക്കാംപെട്ടിയിലൂടെയാണ് സിനിമയിലെത്തുന്നത്. മോഡലായും ഗായികയായും ശ്രദ്ധേയയാണ് സുചിത്ര കൃഷ്ണമൂർത്തി.
1997-ലാണ് സുചിത്രയും ശേഖർ കപൂറും വിവാഹിതരാകുന്നത്. 2006-ൽ ഇരുവരും വേർപിരിഞ്ഞു. തന്റെ ഭർത്താവ് വിശ്വസിക്കാൻ കൊള്ളാത്തവനായിരുന്നുവെന്ന് ബന്ധം വേർപിരിഞ്ഞതിന് ശേഷം സുചിത്ര പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയ ഒരു സ്ത്രീയെക്കുറിച്ച് പണ്ട് ബ്ലോഗിലെഴുതിയ കവിതയിൽ സുചിത്ര പേര് പരാമർശിക്കാതെ പറഞ്ഞിരുന്നു. അന്ന് പേര് പറഞ്ഞില്ലെങ്കിലും പിന്നീട് താൻ ഉദ്ദേശിച്ചത് പ്രീതി സിന്റയെക്കുറിച്ചായിരുന്നുവെന്ന് സുചിത്ര അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.
സുചിത്രയെക്കുറിച്ച് പ്രീതി സിന്റയും വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. താൻ ഒന്നാം നമ്പർ നടിയാണെന്ന് പറഞ്ഞ പ്രീതി സിന്റ സുചിത്ര ഒരു വീട്ടമ്മയാണെന്നും ജോലി പോലും ചെയ്യുന്നില്ലെന്നും പരിഹസിച്ചു. അവരുടെ മനോനില ശരിയല്ലെന്നും ഒരു മനശാസ്ത്രജ്ഞനെ കാണമെന്നും പ്രീതി സിന്റെ പറഞ്ഞു.
പ്രീതി സിന്റയ്ക്ക് ഇഷ്ടമുള്ളതെന്തും പറയാമെന്നും താൻ അത് ഗൗരവത്തിലെടുക്കുന്നില്ലെന്നുമാണ് സുചിത്ര ഇപ്പോൾ നടത്തിയിരിക്കുന്ന പ്രതികരണം. 20 വർഷമായി താൻ ഒരു വീട്ടമ്മയാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും സുചിത്ര വ്യക്തമാക്കി. തനിക്ക് പ്രീതി സിന്റയോട് ക്ഷമിക്കേണ്ട ആവശ്യമില്ലെന്നും തന്നെ സംബന്ധിച്ച് അങ്ങനെയാരു ആൾ ഉണ്ടെന്ന് പോലും കരുതുന്നില്ലെന്നും സുചിത്ര കൂട്ടിച്ചേർത്തു.
കഭി ഹാൻ കഭി നാ എന്ന ഷാരൂഖ് ചിത്രത്തിലൂടെയാണ് സുചിത്ര ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ സജീവമല്ലാതെയായി. 22ാം വയസ്സിൽ നടി വിവാഹിതയായ നടിക്ക് കാവേരി കപൂർ എന്ന മകളുണ്ട്. പ്രായത്തിന്റെ എടുത്ത് ചാട്ടമായിരുന്നു തന്റെ വിവാഹമെന്ന് സുചിത്ര പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് മുന്‍ പാക് ക്രിക്കറ്റ് താരമായിരുന്ന ഇമ്രാൻ ഖാനെയോ അല്ലെങ്കിൽ ശേഖർ കപൂറിനെയോ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും താരം വെളിപ്പെടുത്തിയിരുന്നു.
Content Highlights: actor Suchitra Krishnamoorthi says she hasn’t forgiven Preity Zinta yet, suchithra shekhar kapoor
Published: 11 Jul 2023, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented