മുംബൈ:  നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി (46) ജിംനേഷ്യത്തില്‍ കുഴഞ്ഞുവീണു മരിച്ചു. മുംബൈയിലെ ജിംനേഷ്യത്തില്‍ വ്യായാമത്തിനിടെയാണ് നടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

To advertise here,

മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാന്ത് വിനോദരംഗത്ത് എത്തുന്നത്. ഏക്ത കപൂര്‍ നിര്‍മിച്ച ഖുസും എന്ന സീരിയലിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.  സമീന്‍ സേ ആസ്മാന്‍ തക്, വിരുദ്ധ്, ഭാഗ്യവിധാത, മംമ്ത, ഖയാമത്ത് തുടങ്ങിയ സിരീയലുകളില്‍ വേഷമിട്ടു. 2007-ല്‍ ഇന്ത്യന്‍ ടെലി പുരസ്‌കാരം നേടിയിട്ടുണ്ട്. 

മോഡലായ അലേഷ്യ റാവത്ത് ആണ്  ഭാര്യ. രണ്ടു മക്കളുണ്ട്.