രാമായണത്തിലൂടെയാണ് ശ്യാം സുന്ദർ അഭിയരംഗത്തേക്കെത്തുന്നത്.

ദൂരദർശനിലെ രാമായണം പരമ്പരയിൽ സുഗ്രീവന്റെ വേഷം ചെയ്ത ശ്യാം സുന്ദർ അന്തരിച്ചു.ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. രാമായണത്തിലൂടെയാണ് ശ്യാം സുന്ദർ അഭിനയരംഗത്തേക്കെത്തുന്നത്. ശ്രദ്ധേയമായ വേഷമായിരുന്നെങ്കിലും രാമായണത്തിന് ശേഷം അദ്ദേഹത്തിന് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. രാമായണം പുനഃസംപ്രേഷണം ചെയ്യുന്നതിനിടെയാണ് ശ്യാം സുന്ദറിന്റെ മരണം എന്നതാണ് ശ്രദ്ധേയം.
നടനും രാമായണത്തിൽ രാമായണത്തിൽ രാമനായി വേഷമിട്ട അരുണ് ഗോവിൽ ,ശ്യാം സുന്ദറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി,
"ശ്യാം സുന്ദറിന്റെ നിര്യാണവാർത്തയിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു .രാമാനന്ദ് സാഗറിന്റെ രാമായണത്തിൽ സുഗ്രീവനായി വേഷമിട്ടത് ശ്യാം സുന്ദറായിരുന്നു. വളരെ നല്ല മനുഷ്യനായിരുന്നു മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു . അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു". അരുൺ ഗോവിൽ ട്വീറ്റ് ചെയ്തു

രാമാനന്ദ സാഗര്‍ തിരക്കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച പരമ്പരയാണ് രാമായണം. 1987-ല്‍ ദൂര്‍ദര്‍ശനിലാണ് രാമായണം സംപ്രേഷണം ചെയ്തത്. രാമനായി നടന്‍ അരുണ്‍ ഗോവിലും സീതയായി ദീപികാ ചിക്‌ലിയയുമാണ് വേഷമിട്ടത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ വീട്ടിലിരിക്കുന്ന സമയത്ത് 1980-കളില്‍ ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം തുടങ്ങിയ സീരിയലുകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു..
Content Highlights : Actor Shyam Sundar, who played Sugreev in Ramayan dies
Published: 09 Apr 2020, 03:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,

Most Commented