
അൽഫോൺസ് പുത്രന്റെ നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കൃഷ്ണ ശങ്കർ. പിന്നീട് വള്ളീം തെറ്റി, പുള്ളീം തെറ്റി, മരുഭൂമിയിലെ ആന, ആദി, അള്ളു രാമേന്ദ്രൻ, തൊബാമ തുടങ്ങിയ ചിത്രങ്ങളിൽ കൃഷ്ണ ശങ്കർ വേഷമിട്ടു.
ഹാസ്യത്തിന് പ്രധാന്യമുള്ള വേഷങ്ങളിലാണ് അദ്ദേഹം ഏറെ തിളങ്ങിയത്. ഇന്ന് പ്രേക്ഷകർക്ക് സുപരിചിതനായ യുവനടൻമാരിൽ ഒരാളാണ് കൃഷ്ണ ശങ്കർ. അതുകൊണ്ടു തന്നെ സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിന് ഒട്ടനവധി ആരാധകർ ഉണ്ട്.
കൃഷ്ണ ശങ്കർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ചിത്രം ഇപ്പോൾ വെെറലായിരിക്കുകയാണ്. തൊബാമ എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം ശരീരഭാരം കൂട്ടിയിരുന്നു. ''കിച്ചുവിൽ നിന്ന് മമ്മുവിലേക്ക്, 68 കിലോഗ്രാംസ് ടു 84 കിലോഗ്രാംസ്''- എന്ന കുറിപ്പോടു കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
മൊഹസിൻ കാസിം സംവിധാനം ചെയ്ത തൊബാമയിൽ മമ്മൂ എന്ന കഥാപാത്രത്തെയാണ് കൃഷ്ണ ശങ്കർ അവതരിപ്പിച്ചത്. സിനിമാമോഹവുമായി ഓഡീഷനുകളിൽ കയറിയിറങ്ങി നടക്കുന്ന ഒരു ചെറുപ്പക്കാരനാണ് മമ്മൂ. സിജു വിൽസൺ, ഷറഫുദ്ദിൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: actor krisna sankar, Premam, Neram fame Make over Photo for thobama Movie
Published: 22 Jul 2020, 10:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented