
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലെ മലർ എന്ന കഥാപാത്രത്തെ ആർക്കും മറക്കാനാകില്ല. കോളേജിലെ ഗസ്റ്റ് ലക്ചറർ ആയ മലർ മിസ്സിനെ സായ് പല്ലവി മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു. സായ് പല്ലവിയുടെ ആദ്യ സിനിമ കൂടിയായിരുന്നു അത്. വർഷങ്ങൾക്കിപ്പുറവും ഈ കഥാപാത്രത്തിന് ഇപ്പോഴും ഒട്ടേറെ ആരാധകരുണ്ട്.
എന്നാൽ മലർ മിസ്സിനെ കുറിച്ച് പുതിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അൽഫോൺസ് പുത്രൻ. ആ കഥാപാത്രത്തിന് പ്രചോദനമായത് തന്റെ കാമുകിയും പിന്നീട് ജീവിതപങ്കാളിയുമായിത്തീർന്ന അലീനയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അൽഫോൺസ്. ബിഹൈൻഡ്‌വുഡ്‌സ് പുരസ്‌കാര വേദിയിലാണ് സംവിധായകൻ ഇക്കാര്യം പങ്കുവെച്ചത്
'എന്റേത് പ്രണയവിവാഹമായിരുന്നു. ചെന്നൈയിൽ പഠിച്ചിരുന്നപ്പോൾ അലീന സ്‌റ്റെല്ല മേരീസിൽ പഠിക്കുകയായിരുന്നു. പ്രേമം സിനിമയ്ക്ക് ശേഷമായിരുന്നു വിവാഹം. പ്രേമം എന്ന സിനിമയിൽ മലർ എന്ന കഥാപാത്രത്തിന് പ്രചോദനമായത് അലീനയായിരുന്നു. മുഴുവനായിട്ടില്ല, അൽപം മാത്രം.' -അൽഫോൺസ് വ്യക്തമാക്കി.
നേരം എന്ന സിനിമ ചെയ്യുന്ന സമയത്താണ് അലീനയെ കണ്ടുമുട്ടിയത്. ആ സിനിമ റിലീസായ ശേഷമാണ് സംസാരിക്കാൻ തുടങ്ങിയത്. അതിനുശേഷം വീട്ടിൽ പറഞ്ഞു. പ്രേമം റിലീസ് ആയ ശേഷം 2015 ഓഗസ്റ്റിലായിരുന്നു വിവാഹമെന്നും അൽഫോൺസ് പറയുന്നു.
Content Highlights: alphonse puthrens inspiration for malar miss character in premam
Published: 29 Dec 2025, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented