വെറുതെ ഇരിക്കുകയല്ലേ, എന്നാല്‍ അടുക്കളില്‍ ഭാര്യയെ സഹായിക്കാമെന്ന് കരുതിയാണ് നടന്‍ കൃഷ്ണശങ്കര്‍ എന്ന നമ്മുടെ സ്വന്തം കിച്ചു കാലത്ത് പുട്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ആവശ്യമുള്ളതെല്ലാം വാരിയിട്ട് എങ്ങനെയെങ്കിലും ഒരു പുട്ട് ഉണ്ടാക്കാം എന്നുവെച്ചപ്പോള്‍ കുറച്ച് കഴിഞ്ഞാണ് ഓര്‍ത്തത് പുട്ട്കുറ്റിയില്‍ ചില്ല് ഇട്ടിട്ടില്ലെന്ന്.

To advertise here,

രസകരമായ ഈ പുട്ട് മേക്കിങ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കൃഷ്ണ ശങ്കര്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ തന്റെ പുട്ട് ഉണ്ടാക്കല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

ചിത്രങ്ങള്‍ക്ക് നല്ല രസികന്‍ അടിക്കുറിപ്പും കിച്ചു കൊടുത്തിട്ടുണ്ട്. 'നീനാ നിനക്ക് കാലത്ത് പുട്ട് തന്നെ വേണം ന്ന് നിര്‍ബന്ധമുണ്ടോ.... ദോശയായാല്‍ കൊഴപ്പം ഇല്ലല്ലോ! ല്ലേ......*ലെ....പുട്ടും കുറ്റിയില്‍ ചില്ലിടാന്‍ മറന്ന് പോയ ഞ്യാന്‍....??' എന്നാണ് കിച്ചു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. 

ചില്ല് ഇട്ടില്ലെങ്കിലും പുട്ട് പൊടി എങ്കിലും ഇടണം... എന്നാലേ പുട്ടുണ്ടാക്കാന്‍ പറ്റുള്ളൂ,  ഇത്രയും നേരം ദോശയാണോ ഇട്ടോണ്ടിരുന്നത് തുടങ്ങിയ രസകരമായ കമ്മന്റുകളും ചിത്രത്തിന് താഴെ ആരാധകര്‍ ചോദിക്കുന്നുണ്ട്. 

Content Highlights: Actor Krishna Sankar breakfast making goes viral