1996 ജൂൺ 15-നാണ് ഗോവിന്ദയുടെ അമ്മയും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായിരുന്ന നിർമ്മലാ ദേവി അന്തരിച്ചത്. എല്ലാം അവസാനിച്ചെന്നാണ് അന്ന് കരുതിയതെന്ന് ഗോവിന്ദ പറഞ്ഞു.

അമ്മ നിർമ്മല ദേവിയുടെ വിയോഗം ഏൽപ്പിച്ച ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ഗോവിന്ദ. അമ്മയുമായുള്ള അഗാധമായ അടുപ്പം തന്നെ വലിയ മാനസിക വേദനയിലാഴ്ത്തിയെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയെങ്കിലും അമ്മയെ വീണ്ടും കണ്ടുമുട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സമയത്ത് ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നെന്നും ഗോവിന്ദ ഓർത്തെടുത്തു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
1996 ജൂൺ 15-നാണ് ഗോവിന്ദയുടെ അമ്മയും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായിരുന്ന നിർമ്മല ദേവി അന്തരിച്ചത്. എല്ലാം അവസാനിച്ചെന്നാണ് അന്ന് കരുതിയതെന്ന് ഗോവിന്ദ പറഞ്ഞു. അമ്മയോടുള്ള അമിതമായ സ്നേഹവും ആത്മബന്ധവും കാരണം ദുഃഖം താങ്ങാനാവാതെ നർമ്മദ നദിയിലേക്ക് ഇറങ്ങിനടന്ന ആ കഠിനമായ നിമിഷം താരം ഓർത്തെടുത്തു. നദിയിലേക്ക് കൂടുതൽ മുന്നോട്ട് പോയാൽ അവിടെവെച്ച് അമ്മയെ വീണ്ടും കണ്ടുമുട്ടാൻ സാധിക്കുമെന്നാണ് താൻ അന്ന് വിചാരിച്ചിരുന്നതെന്ന് ഗോവിന്ദ വ്യക്തമാക്കി.
"എനിക്ക് ധാരാളം വേദനകളുണ്ടായിരുന്നു. ആ ഘട്ടത്തിൽ, എല്ലാം അവസാനിച്ചുവെന്ന് എനിക്ക് തോന്നി, അത്രയേ ഉള്ളൂ. ഞാൻ നർമ്മദ നദിയിലായിരുന്നു. നദിയിലേക്ക് കുറച്ചുകൂടി മുന്നോട്ട് പോയാൽ എന്റെ അമ്മയെ വീണ്ടും കണ്ടുമുട്ടാൻ കഴിയുമെന്ന് ഞാൻ കരുതി. അങ്ങനെ ഞാൻ പോയി. ആത്മഹത്യാ പ്രവണത തോന്നിയിരുന്നു. ഞാൻ അമ്മയോട് അഗാധമായി അടുത്തിരുന്നു. ഞാൻ അവരെ അത്രയധികം സ്നേഹിച്ചിരുന്നു." 62-കാരനായ ഗോവിന്ദ പറഞ്ഞു.
തന്റെ പ്രവൃത്തിയെ ജീവനൊടുക്കാനുള്ള ശ്രമമായി കാണുന്നില്ലെന്ന് നടൻ പറഞ്ഞു. "ലോകം അതിനെ അങ്ങനെയാണ് വിളിക്കുന്നത്. ആളുകൾ ആത്മഹത്യ പോലുള്ള വാക്കുകൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ ഇടയിൽ ശരിക്കും അങ്ങനെയൊന്നുമില്ല. ജീവിതം ഒരിക്കലും അവസാനിക്കുന്നില്ല. അത് പുതിയ മുഖങ്ങൾ സ്വീകരിക്കുന്നു, പുതിയ രൂപങ്ങൾ സ്വീകരിക്കുന്നു." അദ്ദേഹം പറഞ്ഞു.
രാം കുണ്ടൽ എന്ന് താൻ ഓർക്കുന്ന ഒരു പൂജാരി നദിയിൽ തന്നെ കണ്ട് വിളിച്ചതും ഗോവിന്ദ ഓർത്തെടുത്തു. ആ പുരോഹിതൻ വിളിക്കുകയും അടുത്തേക്ക് വന്ന് കരയിലേക്ക് കയറാൻ സഹായിക്കുകയും ചെയ്തു. താൻ ചെയ്യുന്നത് തെറ്റായ കാര്യമാണെന്ന് തിരിച്ചറിയാൻ ഈ കൂടിക്കാഴ്ച സഹായിച്ചു. തന്റെ മക്കൾക്കായി ജീവിക്കേണ്ടതുണ്ടെന്ന വലിയൊരു തിരിച്ചറിവാണ് ആ നിമിഷം നൽകിയത്. ആ മാനസികാവസ്ഥയിൽനിന്ന് കരകയറാനും ജീവിതത്തിൽ പുതിയ ലക്ഷ്യബോധം കണ്ടെത്താനും 15 ദിവസത്തിലധികം എടുത്തതായി ഗോവിന്ദ പറഞ്ഞു. ഈ അനുഭവം സിനിമകളെയും അഭിനയത്തെയും താരപ്പകിട്ടിനെയുംകുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ പുതിയ ചിത്രമായ 'രൂപ'-യുടെ പ്രമോഷൻ തിരക്കുകളിലാണ് താരം. പുതുമുഖ നടി കോമൾ റാണി സ്വർണ്ണകർ ആണ് ഈ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം പ്രധാന വേഷത്തിൽ എത്തുന്നത്
Content Highlights: In a candid interview, veteran actor Govinda recalled his overwhelming grief following his mother Nirmala Devi's death in 1996, revealing that he walked into the Narmada River in a suicidal state before a priest intervened and saved his life.
Published: 09 Aug 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented