വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ തന്റെ വാചകങ്ങളിലൂടെ വിവരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.
‘വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’, ഭാമ കുറിച്ചു.

2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. അരുൺ ആയിരുന്നു വരൻ. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെക്കാലമായി അഭ്യൂഹങ്ങൾ ശക്തമായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് കളഞ്ഞതുമായിരുന്നു അതിന് പ്രധാനകാരണം. കുറച്ചുനാൾക്കുമുൻപ് മകൾ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിൾ മദറാണെന്ന് ഭാമ പറഞ്ഞിരുന്നു. ഒരു ‘സിംഗിൾ മദർ’ ആയപ്പോൾ താൻ കൂടുതൽ ശക്തയായി എന്നാണ് ഭാമ പറഞ്ഞത്.
നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാമ. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും താരം സാന്നിധ്യമറിയിച്ചു. വിവാഹത്തിനുശേഷം താരം സിനിമ തിരക്കുകളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
Content Highlights: actor bhama about marriage
Published: 19 Jul 2024, 10:15 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented