
നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. ദീർഘകാല പങ്കാളിയായ സാറ ആണ് വധു. മലേഷ്യയിലെ ക്വലാലംപുരിൽ വെച്ചാണ് വിവാഹം. 50-ാം വയസ്സിലാണ് അരവിന്ദ് ആകാശ് വിവാഹിതനാവുന്നത്.
പഞ്ചാബ് ജലന്ധർ സ്വദേശിയായ അരവിന്ദ് ആകാശിന്റെ യഥാർഥ പേര് എസ്. അരവിന്ദർ സിങ് എന്നാണ്. നർത്തകൻ കൂടിയായ അദ്ദേഹം തമിഴ്, മലയാളം സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ജനിച്ച അരവിന്ദ്, കുടുംബത്തോടൊപ്പം ചെന്നൈയിലെത്തി.
തമിഴ്‌നാട്ടിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് സിനിമകളിൽ സജീവമായത്. പടയപ്പയാണ് ആദ്യ ചിത്രം. കമൽഹാസന്റെ ഹേ റാം, രജനീകാന്തിന്റെ കാലാ, വിജയ്‌യുടെ ഗോട്ട് എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. രഞ്ജിത്തിന്റെ മലയാള ചിത്രം നന്ദനത്തിലൂടെയാണ് അരവിന്ദ് ശ്രദ്ധേയനാവുന്നത്. ചിത്രത്തിൽ ഗുരുവായൂരപ്പൻ (ഉണ്ണികൃഷ്ണൻ) ആയാണ് അരവിന്ദ് എത്തിയത്.
മലയാളത്തിൽ നളചരിതം നാലാം ദിവസം ആണ് ആദ്യ ചിത്രം. കൂട്ട് വജ്രം, വാണ്ടഡ്, പൊന്മുടിപ്പുഴയോരത്ത്, തന്ത്ര, പ്രജാപതി, നഗരം, നന്മ, മായാകാഴ്ച, മമ്മി ആൻഡ് മി, ക്ലൈമാക്‌സ്, ഫ്‌ളാറ്റ് നമ്പർ 4ബി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ മുഖം കാണിച്ചു.
Content Highlights: Popular actor and dancer Aravind Akash has officially tied the knot with his long-time partner, Swathi R.S., at the age of 50. The wedding ceremony took place in Kuala Lumpur, Malaysia, in the presence of close family and friends. Born in Jalandhar as S. Aravinder Singh, the actor was raised in Delhi before his family relocated to Chennai to pursue his career. He shot to immense fame in Kerala through director Ranjith's superhit movie Nandanam, where he memorably portrayed the role of Lord Krishna (Unnikrishnan). Apart from his extensive work in Tamil cinema, including roles in Padayappa and The Greatest of All Time (GOAT), he recently returned to Malayalam cinema with a cameo in Prithviraj's Guruvayoor Ambalanadayil
Published: 02 Jul 2026, 11:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented