
ജീവിതത്തിലൊരിക്കലെങ്കിലും ദേജാവു അനുഭവിച്ചിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. പലരും പലപ്പോഴും, കൗതുകത്തോടെയും, ഭയത്തോടെയും, ജിജ്ഞാസയോടെയും പറയാറുള്ള ദേജാവു ഒരു മരണദൂതുമായി എത്തിയാലോ, അതും അര്‍ദ്ധരാത്രിയില്‍, വിജനമായ ഒരു സ്ഥലത്തുവെച്ച്.
ശാസ്ത്രത്തിന് ഇനിയും പിടികൊടുക്കാത്ത അനേകം സമസ്യകളുണ്ട്. അത്തരത്തിലൊന്നാണ് ദേജാവുവും. ഇപ്പോള്‍ നടന്ന സംഭവം മുമ്പെങ്ങോ നടന്നതായി തോന്നുക, ആദ്യമായി കാണുന്ന ഒരാളെ മുമ്പെങ്ങോ കണ്ടിട്ടുള്ളതായി തോന്നുക, അങ്ങിനെ നിരവധിയുണ്ട് ദേജാവു അനുഭവങ്ങള്‍.
ഒട്ടനവധി സിനിമകള്‍ക്കും, ഷോര്‍ട്ട്ഫിലിമുകള്‍ക്കും പ്രമേയമായിട്ടുള്ള ദേജാവുവിനെ വ്യത്യസ്തമായൊരു രീതിയില്‍ സമീപിക്കുകയാണ് സിനിമ - സീരിയല്‍ നടന് അനൂപ് കൃഷ്ണന് തന്റെ ത്രില്ലര്‍ ഷോര്‍ട്ട്ഫിലിമിലൂടെ.
പിക്കാസോ സിനിമയിലെ നായകന് സിദ്ധാര്‍ത്ഥ് രാജനാണ് ദേജാവു എന്ന പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ഫിലിമില്‍ മുഖ്യകഥാപാത്രമായി എത്തുന്നത്. ഒരൊറ്റ സംഭാഷണം പോലുമില്ലാത്ത ഈ ഷോര്‍ട്ട്ഫിലിമിലെ വിഷ്വല്‍- ബിജിഎം വര്‍ക്കുകള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോബിന്‍സ് സെബാസ്റ്റന്‍ എഡിറ്റിംഗും, അമോഷ് പുതിയാട്ടില്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഷോര്‍ട്ട്ഫിലിമിന്റെ സംഗീതം സണ്ണി വിശ്വനാഥന്റേതാണ്.
Content Highlights : actor anoop krishnan directs malayalam short film dejavu
Published: 23 Jan 2020, 11:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented