മനാമ: ലിൻസാ ഫിലിംസ്‌ന്റെ ബാനറിൽ ചിത്രീകരണം ആരംഭിച്ച 'മിഷൻ 2040' ഹ്രസ്വ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് എസ്.എൻ.സി.എസ് ഹാളിൽ ഔദ്യോഗിക ചടങ്ങുകളോടെ നിർവ്വഹിച്ചു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ലിനി സ്റ്റാൻലി ആണ്.

To advertise here,

നിലവിൽ ഷൂട്ടിങ്ങിന്റെ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന 'മിഷൻ 2040' സയൻസ്് ഫിക്ഷൻ ചിത്രമായാണ് ഒരുക്കുന്നത്. ഹാരിസ് ഇക്കാച്ചു, രഞ്ജു രൻഷു എന്നിവർ ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ എന്നിവരാണ് പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്‌സ്. അരുൺ ആർ.പിള്ള, വിനോദ് നാരായണൻ, ഹരീഷ് നായർ, ഷിനോയ് പുളിക്കൽ, ലാലു മണിമലയിൽ, രമ്യ ബിനോജ്, സൈറ പ്രമോദ്, ലിനി സ്റ്റാൻലി എന്നിവരാണ് അഭിനേതാക്കൾ.

ടൈറ്റിൽ റിലിസ് ചടങ്ങ് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചത് ഇടത്തൊടി ഭാസ്‌കരൻ, ബാബു കുഞ്ഞിരാമൻ, പ്രകാശ്, ലിനി സ്റ്റാൻലി, ഹാരിസ് ഇക്കാച്ചു, രഞ്ചു രൻഷ്, സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, വിനോദ് നാരായണൻ എന്നിവരാണ്. തുടർന്ന് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് സിംസ് പ്രസിഡന്റായ പി. ടി. ജോസഫ്, സാമൂഹിക പ്രവർത്തകരായ സന്തോഷ് ആൻഡ്രൂസ്, അജിത്ത് കണ്ണൂർ, മിഷൻ റ്റു സീറോ ഫോർ സീറോ യുടെ ഫിലിം ക്രൂസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിക്കു ലിൻസാ ഫിലിംസ് ആദരമർപ്പിച്ചു. പാർവ്വതി പ്രദീപ്, രാജേഷ് ഇല്ലത്ത്, വിനോദ് നാരായണൻ, ലിനി സ്റ്റാൻലി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. പരിപാടിയിൽ മാസ്റ്റർ ഓഫ് സെറിമണി ആയത് വിനോദ് നാരായണനാണ്.