ബോഡി ഷെയ്മിങ്ങിനെതിരേ ശക്തമായ സന്ദേശവുമായി നടി അഭിരാമി. നമ്മുടെ നാട്ടില്‍ ഒരാളെ ദിവസങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ സ്വാഭാവികമായി പറയുന്ന കറുത്തല്ലോ, വെളുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ അയാളെ എത്രമാത്രം വേദനിപ്പിക്കുമെന്ന് അറിയാമോ എന്ന് അഭിരാമി ചോദിക്കുന്നു. 

To advertise here,

തന്നെക്കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കഴിഞ്ഞ ദിവസം അഭിരാമി രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നു, വയസ്സായതിന്റെ ലക്ഷണം ശരീരം അറിയിച്ചു തുടങ്ങി എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. വാര്‍ത്തയ്‌ക്കൊപ്പം പങ്കുവച്ച ചിത്രങ്ങള്‍ രണ്ടിലും തനിക്ക്  ഒരേ ആത്മവിശ്വാസമാണുള്ളതെന്നും എന്തുമാറ്റമാണ് ഉള്ളതെന്നും അഭിരാമി ചോദിച്ചു. സംഭവം ചര്‍ച്ചയായതോടെ വാര്‍ത്ത കൊടുത്തവര്‍ നടിയോട്  മാപ്പ് പറഞ്ഞു.

ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നതിന് പകരം ശരീരത്തെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നതെന്നും  അഭിരാമി കൂട്ടിച്ചേര്‍ത്തു. 

Content Highlights: Abhirami actress against body shaming Instagram post