ധനുഷിനെ നായകനാക്കി സഹോ​ദരനും സംവിധായകനുമായ സെൽവരാഘവൻ ഒരുക്കുന്ന 'നാനേ വരുവേനി'ന്റെ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസിന്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 

To advertise here,

'ഏറെ അഭിമാനത്തോടെ ധനുഷിന്റെ നാനേ വരുവേന്‍ കേരളത്തിലെത്തിക്കുന്നു' എന്നാണ് ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചിത്രം ഈ മാസം തന്നെ തിയേറ്ററിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സെൽവരാഘവനും ധനുഷും ഒന്നിക്കുന്നത്. ഇന്ദുജ രവിചന്ദ്രൻ, എല്ലി അവ്‌റാം, യോഗി ബാബു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. യുവൻ ശങ്കർ രാജ ഈണമിട്ട ​ഗാനങ്ങളിൽ ഒന്ന് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു

അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. ദിലീപ് സുബ്ബരായനും സ്റ്റൺ ശിവയും ചേർന്നാണ് സംഘട്ടനസംവിധാനം. ഭുവൻ ശ്രീനിവാസനാണ് എഡിറ്റിങ്. വി കിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണുവാണ് ചിത്രം നിർമിക്കുന്നത്.