ഒത്തുചേരലില്‍ നിന്നുള്ള സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ചിരഞ്ജീവി അടക്കമുള്ള താരങ്ങള്‍ പുറത്തുവിട്ടു. ഹൃദയസ്പര്‍ശിയായ കുറിപ്പും ചിരഞ്ജീവി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

താരങ്ങള്‍ ചെന്നൈയില്‍ ഒത്തുകൂടിയപ്പോള്‍. Photo - Chiranjeevi Konidela\X
മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ചെന്നൈയില്‍ ഒത്തുകൂടി 80-ലെ സൂപ്പര്‍ താരങ്ങള്‍. നടനും സംവിധായകനുമായ രാജ്കുമാര്‍ സേതുപതിയുടെയും ശ്രിപ്രിയയുടെയും വസതിയില്‍ ആയിരുന്നു ഒത്തുചേരല്‍. ചിരഞ്ജീവി, ജാക്കി ഷ്രോഫ്, ശരത് കുമാര്‍, ശോഭന, പാര്‍വതി, രേവതി, ഖുശ്ബു, രമ്യാ കൃഷ്ണന്‍, സുഹാസിനി, ലിസി, മീന, റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടുവയുടെയും പുള്ളിപ്പുലിയുടെയും പ്രിന്റുകളുള്ള വസ്ത്രങ്ങളായിരുന്നു ഈ വര്‍ഷത്തെ ഡ്രസ്സ് കോഡ്.
ഒത്തുചേരലില്‍ നിന്നുള്ള സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ചിരഞ്ജീവി അടക്കമുള്ള താരങ്ങള്‍ പുറത്തുവിട്ടു. ഹൃദയസ്പര്‍ശിയായ കുറിപ്പും ചിരഞ്ജീവി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. 80-കളിലെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുമൊത്തുള്ള ഓരോ ഒത്തുചേരലും ചിരിയും ഊഷ്മളത നിറഞ്ഞതും പതിറ്റാണ്ടുകളായി ഞങ്ങള്‍ സൂക്ഷിക്കുന്ന തകര്‍ക്കാനാവാത്ത ബന്ധത്തിന്റെ സൂചനയും ഓര്‍മ്മകളിലേക്കുള്ള ഒരു യാത്രയുമാണ്. ഒരുപാട് മനോഹരമായ ഓര്‍മ്മകള്‍, എന്നിട്ടും ഓരോ കൂടിക്കാഴ്ചയും ആദ്യത്തേത് പോലെ പുതുമയുള്ളതായി തോന്നുന്നു. - കുറിപ്പില്‍ അദ്ദേഹം പറയുന്നു.
രേവതിയും ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സ്ഥിരമായി കാണാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടുന്ന ഒരു സായാഹ്നം. നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍. 12 വര്‍ഷമായി ഒത്തുകൂടുന്ന ഒരേയൊരു സംഘം. ലിസി, ഹാസിനി, പൂര്‍ണിമ, രാജ്കുമാര്‍, ഖുശ്ബു എന്നിവര്‍ക്ക് നന്ദി .. ഒരുമിച്ചിരിക്കുന്നത് തന്നെ സന്തോഷമാകുന്ന ഒരു സായാഹ്നത്തിനായി അക്ഷീണം പ്രയത്‌നിച്ചതിന്... 80-കളിലെ ക്ലാസ്സ് റോക്ക്‌സ്! - രേവതി കുറിച്ചു.
താരങ്ങളെ ഒരുമിച്ച് കണ്ടതിലുള്ള ആവേശം ആരാധകരും പ്രകടിപ്പിച്ചു. 'ഒരു ഫ്രെയിമില്‍ ഇത്രയധികം താരങ്ങള്‍' എന്ന് പലരും അതിശയം പ്രകടിപ്പിച്ചു. സുഹൃത്തുക്കളുടെ ഇത്തരം ഒത്തുചേരല്‍ പരസ്പര ബന്ധം നിലനിര്‍ത്താനും സ്വയം റീചാര്‍ജ് ചെയ്യാനും വളരെ നല്ലതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. രേവതി, രമ്യാകൃഷ്ണന്‍, ജാക്കി ഷ്രോഫ്, മോഹന്‍ ബാബു തുടങ്ങിയ ഇതിഹാസങ്ങളെ 80-കളിലെ ആ അനിമല്‍ പ്രിന്റ് വൈബില്‍ കാണുന്നത് പുഞ്ചിരി വിടര്‍ത്തുന്നു എന്നും പലരും അഭിപ്രായപ്പെട്ടു.
Content Highlights: Nostalgic reunion of iconic 80s stars like Chiranjeevi, Jackie Shroff, Shobhana, Revathi, Ramya Krishnan, and Venkatesh. See photos from their epic get-together
Published: 05 Oct 2025, 05:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented