നന്ദൻ, ‘ഡ്രീമിങ് ഓഫ് വേഡ്സ്’ പോസ്റ്റർ | ഫോട്ടോ: www.facebook.com/prajeshsen
പിലിക്കോട്: എഴുത്തുകാരൻ സി.വി. ബാലകൃഷ്ണന്റെ മകൻ നന്ദൻ സംവിധാനംചെയ്ത ‘ഡ്രീമിങ് ഓഫ് വേഡ്സ്’ (വാക്കുകളെ സ്വപ്നം കാണുമ്പോൾ) മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയപുരസ്കാരം നേടി. നാലാംക്ലാസിൽ പഠനം നിർത്തിയ ഞാറ്റ്യേല ശ്രീധരൻ തയ്യാറാക്കിയ ചതുർഭാഷ നിഘണ്ടുവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയാണിത്.
പയ്യന്നൂർ സ്വദേശി ആർ.എസ്. ശ്രീവത്സൻ എഡിറ്റിങ് നിർവഹിച്ച ചിത്രത്തിന്റെ സംഗീതസംവിധാനം നാട്ടുകാരനായ അരുൺ ഏളാട്ടാണ് നിർവഹിച്ചത്. ഒരുമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു. സിവിൽ എൻജിനിയറിങ് കഴിഞ്ഞ് ബെംഗളൂരുവിൽ ജോലിയിൽ പ്രവേശിച്ച നന്ദൻ, പിന്നീട് ചലച്ചിത്രമേഖലയിലേക്ക് വഴിമാറി.
മാധവന്റെ ‘റോക്കറ്റ്റി’യുടെയും സത്യൻ അന്തിക്കാടിന്റെ ‘ജോമോന്റെ സുവിശേഷം’, ‘ഞാൻ പ്രകാശൻ’ ചിത്രങ്ങളുടെയും അസിസ്റ്റന്റ് ഡയറക്ടറാണ് നന്ദൻ. ഷാരൂഖ് ഖാൻ ചിത്രം റേയ്സിലും അസിസ്റ്റന്റ് ഡയറക്ടറായി. കുട്ടികൾക്കായുള്ള നോവൽ ‘ആകാശപ്പന്ത്’ പ്രസിദ്ധീകരിച്ചു.
മാതാവ്: എൻ. പദ്മാവതി(റിട്ട. അധ്യാപിക). സഹോദരി: നയന (കുവൈത്ത്).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..