
വ്യത്യസ്തമായ ആഖ്യാനവുമായെത്തിയ 'തിങ്കളാഴ്ച നിശ്ചയ'ത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ഓള്‍ട്ടോയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഷറഫുദ്ധീനാണ് ചിത്രത്തിലെ നായകന്‍. കാഞ്ഞങ്ങാട് പശ്ചാത്തലത്തില്‍ വളരെ വ്യത്യസ്തമായ ഒരു കഥയായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന.
ഡാര്‍ക്ക് കോമഡി സ്വഭാവമുള്ള സിനിമയുടെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷമുള്ള സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരക്കവേയാണ് 1744 വൈറ്റ് ഓള്‍ട്ടോയുടെ പ്രഖ്യാപനം. ഒരു വെള്ള ഓള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട് എന്ന ടാഗ് ലൈനിലാണ് സിനിമയെത്തുന്നത്. മോഷ്ടാക്കളുടെ കൈയ്യിലെത്തിപ്പെടുന്ന ഓള്‍ട്ടോകാറും അതിനോടനുബന്ധിച്ച സംഭവങ്ങളും ആശങ്കകളുമാണ് രസകരമായ രീതിയില്‍ ട്രെയിലറില്‍ കാണിക്കുന്നത്.
ആക്ഷേപഹാസ്യത്തിലും തമാശകളിലും പൊതിഞ്ഞ ട്രെയിലര്‍ തന്നെ സിനിമയെന്തായിരിക്കുമെന്ന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഷറഫുദ്ദീന്റെ പോലീസ് കഥാപാത്രവും സഹപ്രവര്‍ത്തകരും തമ്മിലുള്ള രംഗങ്ങളും അത്യന്തം രസകരമാണ്. ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഹെഗ്‌ഡേ ടച്ച് ട്രെയിലറില്‍ തന്നെ നിറഞ്ഞുകാണാം. നവംബര്‍ 18-ന് ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്.
വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുരിയന്‍, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlights: 1744 white alto trailer , senna hegde,sharafudheen
Published: 15 Nov 2022, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented