മാരുതി സുസുക്കി ആള്‍ട്ടോ. ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവുമധികമുള്ള വാഹനം. മാരുതി സുസുസുക്കിയുടെ ജനപ്രീതി ഉയര്‍ത്തുന്നതില്‍ ആള്‍ട്ടോയെന്ന നാമം വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ഇതേ പേരില്‍ തന്നെ സുസുക്കിയുടെ ജന്മനാടായ ജപ്പാനിലുമുണ്ട് ഒരു കാര്‍. പേര് ഒന്നാണെങ്കിലും വാഹനങ്ങള്‍ തമ്മില്‍ ആനയും ആടും പോലെ വ്യത്യാസമുണ്ട്. ഇന്ത്യയിലെ ആള്‍ട്ടോ അടിസ്ഥാന ഫീച്ചറുകള്‍ മാത്രമുള്ള ഒരു വാഹനമാണെങ്കില്‍ ജപ്പാനില്‍ ഇത് കുറച്ച് ഹൈടെക് കാറാണ്.
ഇന്ത്യയിലെ പോലെ തന്നെ ജപ്പാനിലേയും ഏറ്റവും പോപ്പുലര്‍ കാര്‍ തന്നെയാണ് ആള്‍ട്ടോ. ഈ വാഹനത്തിന്റെ 2025 പതിപ്പ് കഴിഞ്ഞ ദിവസമാണ് സുസുക്കി പ്രദര്‍ശനത്തിന് എത്തിച്ചത്. പേര് മാത്രം നിലനിര്‍ത്തി ആള്‍ട്ടോയില്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത മാറ്റങ്ങള്‍ വരുത്തിയാണ് 2025 പതിപ്പിന്റെ വരവ്. വലിയ വാഹനങ്ങളോട് കിടപിടിക്കുന്ന രൂപയും എന്‍ട്രി ലെവല്‍ മോഡലില്‍ പ്രതീക്ഷിക്കാത്ത ഫീച്ചറുകളും പുതിയ മെക്കാനിക്കല്‍ സവിശേഷതകളുമായാണ് ആള്‍ട്ടോയുടെ ജാപ്പനീസ് പതിപ്പ് എത്തിയിട്ടുള്ളത്.
ജാപ്പാനില്‍ സുസുക്കി ആള്‍ട്ടോയുടെ ഒമ്പതാം തലമുറ മോഡലാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്. 2021-ല്‍ എത്തിയ ഈ വാഹനത്തിന്റെ പുതിയ മുഖംമിനുക്കലാണിത്. ഡിസൈന്‍ മാറ്റമാണ് എടുത്ത് പറയേണ്ടത്. ബോക്‌സി രൂപത്തിലാണ് വാഹനം തീര്‍ത്തിരിക്കുന്നത്. രൂപമാറ്റം വരുത്തിയ ഗ്രില്ലും എയര്‍ ഇന്‍ടേക്കും, റൗണ്ട് ഷേപ്പില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, പവര്‍ലൈനുകള്‍ അലങ്കരിക്കുന്ന ബോണറ്റ്, വലിയ വിന്‍ഡോ ഗ്ലാസുകള്‍, ഡോര്‍ ക്ലാഡിങ്, കുത്തനെ നല്‍കിയിരിക്കുന്ന ടെയില്‍ലാമ്പ് എന്നിവയാണ് ഡിസൈനിലെ പുതുമ.
ടോള്‍ബോയി വാഹനത്തിന്റെ അകത്തളം പോലെയാണ് ആള്‍ട്ടോയുടേതും. നാല് സീറ്ററായി എത്തുന്ന വാഹനത്തില്‍ സുസുക്കി കണക്ട് സംവിധാനം നല്‍കിയിട്ടുള്ള ഏഴ് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്മാര്‍ട്ട് ഫോണില്‍ നിയന്ത്രിക്കാവുന്ന റിമോട്ട് എയര്‍ കണ്ടീഷന്‍ സിസ്റ്റം, ഡാഷ് ബോര്‍ഡിലേക്ക് സ്ഥാനം മാറിയ ഗിയര്‍ ലിവര്‍, വൃത്താകൃതിയില്‍ ഒരുക്കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിങ്ങനെ നീളുന്നു ഫീച്ചറുകള്‍.
കാഴ്ചയില്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനൊപ്പം എയറോ ഡൈനാമിക് ശേഷി വര്‍ധിപ്പിക്കുന്ന തരത്തിലാണ് ആള്‍ട്ടോയുടെ ഡിസൈന്‍. അതുകൊണ്ടുതന്നെ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. 660 സിസി ശേഷിയുള്ള എന്‍ജിനാണ് സുസുക്കി ആള്‍ട്ടോയിലുള്ളത്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിലും ഈ വാഹനം എത്തുന്നുണ്ട്. മൈല്‍ഡ് ഹൈബ്രിഡ് മോഡലിന് 28.2 കിലോമീറ്ററും റെഗുലര്‍ മോഡലിന് 27.6 കിലോമീറ്ററാണ് ഇന്ധനക്ഷമത ഉറപ്പുനല്‍കുന്നത്.
സുരക്ഷ ഉറപ്പാക്കുന്നതിനായി ഏതാനും അഡാസ് ഫീച്ചറുകളും ആള്‍ട്ടോയില്‍ നല്‍കുന്നുണ്ട്. ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവെന്‍ഷന്‍, ട്രാഫിക് ലൈറ്റ് ഡിപ്പാര്‍ച്ചര്‍ നോട്ടിഫിക്കേഷന്‍ എന്നിവയാണ് ഇതില്‍ ചിലത്. സുസുക്കിയുടെ ന്യൂജനറേഷന്‍ ഹാച്ച്ബാക്കുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഹാര്‍ടെക്ട് പ്ലാറ്റ്ഫോമിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പുതിയ ആള്‍ട്ടോയ്ക്ക് അടിസ്ഥാനമൊരുക്കുക. കൂടുതല്‍ കരുത്തുള്ള ഹൈ ടെന്‍സില്‍ സ്റ്റീല്‍ ഉപയോഗിച്ചായിരിക്കും പ്ലാറ്റ്ഫോമിന്റെ രൂപകല്‍പ്പന.
Content Highlights: The 2025 Suzuki Alto boasts a redesigned look-advanced features like a smart infotainment system
Published: 27 Jun 2025, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented