മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ട്വല്‍ത്ത് മാനി'ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഏറെ നിഗൂഢതകള്‍ നിറഞ്ഞാതായിരിക്കും ചിത്രമെന്ന് ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. പതിനൊന്ന് സുഹൃത്തുക്കളുടെ വിനോദയാത്രയിലേക്ക് ഒരു അപരിചിതന്‍ കടന്നുവരുന്നു. അയാളുടെ പെരുമാറ്റം അവരില്‍ സൃഷ്ടിക്കുന്ന പിരിമുറുക്കമാണ് ട്രെയ്‌ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്.  മെയ് 20ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ റിലീസ് ചെയ്യും.

To advertise here,

ദൃശ്യം രണ്ടാംഭാഗത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 'ട്വല്‍ത്ത് മാന്‍'. അനുശ്രീ, അദിതി രവി, ലിയോണ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, അനു സിത്താര, പ്രിയങ്ക നായര്‍, രാഹുല്‍ മാധവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണുമാണ്. സതീഷ് കുറുപ്പ് ചിത്രത്തിന്റെ ഛായാഗ്രാഹണവും രാജീവ് കോവിലകം ചിത്രത്തിന്റെ കലാസംവിധാനവും നിര്‍വഹിക്കുന്നു. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍