
ജയറാം, ഋഷഭ് ഷെട്ടി | Photo: Instagram/ Jayaram, Hombale Films
തീയേറ്ററില്‍ വലിയ ഓളമുണ്ടാക്കി വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഋഷഭ് ഷെട്ടി സംവിധാനംചെയ്ത് പ്രധാനവേഷത്തിലെത്തിയ 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍'. 2022-ല്‍ പുറത്തിറങ്ങി വലിയ വിജയം സ്വന്തമാക്കിയ 'കാന്താര'യുടെ രണ്ടാംഭാഗമാണ് 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍'. 60 കോടിയിലേറെയാണ് ചിത്രം ആദ്യദിനം ബോക്‌സ് ഓഫീസില്‍നിന്ന് നേടിയത്. ഇപ്പോഴിതാ ചിത്രത്തില്‍ ഋഷഭ് ഷെട്ടിയുടേത് അടക്കമുള്ള അഭിനേതാക്കളുടെ പ്രതിഫലമാണ് ചര്‍ച്ചയാവുന്നത്.
ആദ്യഭാഗത്തില്‍ ഋഷഭ് നാലുകോടിയോളം രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 16 കോടിയില്‍ നിര്‍മിച്ച പടം 500 കോടിക്കടുത്ത് ബോക്‌സ് ഓഫീസില്‍നിന്ന് തിരിച്ചുപിടിച്ചിരുന്നു. വലിയ പ്രതീക്ഷകളോടെയിറങ്ങിയ രണ്ടാംഭാഗത്തില്‍ ഋഷഭ് പ്രതിഫലമായി നേരത്തെ പണം ഒന്നും വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 125 കോടി ബജറ്റിലുള്ള ചിത്രത്തിന്റെ ലാഭത്തിന്റ ഒരുവിഹിതമാണ് സംവിധായകനും നായകനുമായ ഋഷഭിന് കരാര്‍ പ്രകാരം ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ഋഷഭിന്റെ മൂന്നുവര്‍ഷത്തെ പ്രയത്‌നമാണ് ചിത്രമെന്ന് കഴിഞ്ഞദിവസം ജയറാം അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. ജയറാം, സപ്തമി ഗൗഡ, രുക്മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവര്‍ക്ക് ഒരുകോടി രൂപവീതമാണ് പ്രതിഫലം ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Content Highlights: Explore the reported salaries of Rishab Shetty and the star cast of `Kantara: Chapter 1`. Discover how much the actors earned for the highly anticipated prequel. Find out about Jayaram`s remuneration too
Published: 05 Oct 2025, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented