ഹിന്ദി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇളജരാജയുടെ മകനും സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. ഇരുണ്ട ദ്രാവിഡന്‍, അഭിമാനിയായ തമിഴന്‍ എന്ന കുറിപ്പോടെ കറുത്ത മുണ്ടും കറുത്ത ടീ ഷര്‍ട്ടും ധരിച്ച ചിത്രം യുവന്‍ ശങ്കര്‍ രാജ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതാണ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഇളയരാജ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പിതാവിനുള്ള മകന്റെ മറുപടിയാണെന്ന തരത്തിലും വ്യാഖ്യാനിക്കുന്നവരുണ്ട്. മോദിയെയും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ഡോ. ബി.ആര്‍. അംബേദ്കറെയും താരതമ്യം ചെയ്ത ഇളരാജയ്‌ക്കെതിരേ രൂക്ഷവിമര്‍ശമാണ് പലഭാഗത്തുനിന്നും ഉയരുന്നത്.
"പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള ശ്രദ്ധേയമായ ചില സാദൃശ്യങ്ങള്‍ ഈ പുസ്തകം പുറത്ത് കൊണ്ടുവരുന്നു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് ഇരുവരും. പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടു, എന്നാല്‍ ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു."- ഇതായിരുന്നു ഇളജരാജയുടെ പരാമര്‍ശം.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരോക്ഷമായി എ.ആര്‍. റഹ്‌മാനും വിമര്‍ശിച്ചിരുന്നു.
തമിഴ് ദേവതയെന്ന അര്‍ഥത്തിലുള്ള 'തമിഴനങ്ക്' എന്ന വാക്കും ദേവതാചിത്രവും ചേര്‍ന്ന പോസ്റ്റിനൊപ്പം കവി ഭാരതീദാസന്റെ 'തമിഴിയക്ക'ത്തില്‍ നിന്നുള്ള 'പ്രിയ തമിഴാണ് നമ്മുടെ അസ്തിത്വത്തിന്റെ വേര്' എന്ന വരിയും ഉള്‍പ്പെടുത്തിയായിരുന്നു റഹ്‌മാന്റെ പ്രതികരണം.
Content Highlights: Yuvan Shankar Raja Instagram post, Hindi Controversy, Ilayaraja, Narendra Modi, AR Rahman
Published: 19 Apr 2022, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented