
സുരേഷ് ഗോപിയുടെ കരിയറിലെ 250ാമത്തെ ചിത്രത്തിന് ഈണം പകരുന്നത് പ്രശസ്ത തെലുങ്ക് സംഗീത സംവിധായകൻ ഹര്‍ഷവര്‍ധന്‍ രാമേശ്വർ. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ്.
ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഢിക്ക് പശ്ചാത്തല സംഗീതമൊരുക്കിയത് ഹര്‍ഷ വര്‍ധന്‍ രാമേശ്വറാണ്. അര്‍ജുന്‍ റെഡ്ഢിക്കു പുറമെ കബീര്‍ സിങ്, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ ചിത്രങ്ങള്‍ക്കും ഇദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്.
കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നാണ് പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ താരത്തിന്റെ മാസ് ലുക്ക് നേരത്തെ വൈറലായിരുന്നു. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ. സിഐഐ, പാവാട തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷിബിന്‍.
ഈ ചിത്രത്തിനു പുറമെ രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രവും നിതിന്‍ രഞ്ജി പണിക്കരുടെ കാവലുമാണ് സുരേഷ്‌ഗോപി അഭിനയിക്കുന്ന സിനിമകള്‍. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് നടൻ സിനിമയിലേക്ക് തിരിച്ചെത്തിയത്.
Content Highlights : suresh gopi 250 movie, harshavardhan rameswar music director tomichan mulakupadam
Published: 24 Jun 2020, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented