'ക്ലിനിക്കൽ വാമ്പയറിസം' അഥവാ 'റെൻഫീൽഡ്‌സ് സിൻഡ്രോം' എന്ന അധികമാരും കേട്ടിട്ടില്ലാത്ത മനോരോഗത്തെ പറ്റി പറയുന്ന 'സ്‌കാർലെറ്റ്' എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം ചർച്ചയാവുകയാണ്. പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും വ്യത്യസ്തമായ 'സ്‌കാർലെറ്റി'ന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രജീഷ് കുന്നത്ത് ആണ്. എസ്‌ജെ വിഷ്വൽ മീഡിയ എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന സ്‌കാർലറ്റ് ചുരുങ്ങിയ സമയംകൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

To advertise here,

സംഗീതം: ശ്രാവൺ സുഷിൽ, ഗാനരചന: പിങ്കി സുരേന്ദ്രൻ, ആലാപനം: ഫാത്തിമ ഇസ്ത്തിക്ക്, അസോസിയേറ്റ്: ലെസ്ലി സഹജം അഗസ്റ്റിൻ, ക്യാമറ: വിഷ്ണു ശ്രീനി, എഡിറ്റിങ്: വൈശാഖ്, കളറിങ്ങ് (ഡിഐ): ജോസഫ് ആന്റണി, മിക്‌സിങ് ആൻഡ് മാസ്റ്ററിങ്: അഷ്‌കു, അഭിനേതാക്കൾ: ഗോപിനാഥ് രാമൻ, ഭാവന വിജയൻ.