സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ടോണി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പ്യൂപ്പ. രഘുപതി പൈ ആണ് ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്. ജോ പോളിന്റേതാണ് വരികൾ. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിന്ദിയിലാണെന്നതാണ് എടുത്തുപറയേണ്ടത്. ചിത്രം മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

To advertise here,

ഒരു കൊലപാതകത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു പോലീസുദ്യോഗസ്ഥൻ വാരാണാസിയിലെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മൻ മേം, ബാഗിച, മത് ഹോഷ് എന്നിവയാണ് ചിത്രത്തിലെ ഗാനങ്ങൾ. മൂന്നു ഗാനങ്ങളിൽ ഒന്ന് വാരാണസിയുടെ രാത്രിക്കാഴ്ചകളിലൂടെയുള്ളത്. മറ്റൊന്ന് പ്രണയഗാനം. ഇൻസെസ്റ്റ് സ്വഭാവത്തിലുള്ളതാണ് മൂന്നാമത്തെ ഗാനം. മൻ മേം എന്ന ഗാനം രണ്ടുദിവസങ്ങൾക്കുമുൻപ് പുറത്തുവന്നിരുന്നു. ശിവാനി ഭഗത് ആണ് ആലാപനം.

തന്റെ കോഓർഡിനേറ്റർ മെസ്‌മിന്റെ സഹായത്തോടെയാണ് ഹിന്ദിയിലെ ഗായകരെ കണ്ടെത്തിയതെന്ന് സംഗീതസംവിധായകൻ രഘുപതി പൈ പറഞ്ഞു. അമേരിക്കയിലിരുന്നുകൊണ്ടാണ് ഓൺലൈനായി മുംബൈയിലും പൂനെയിലുമായി നടന്ന റെക്കോർഡിങ് ജോലികൾ തീർത്തത്. കൊച്ചിയിലെ NHQ സ്റ്റുഡിയോയിലെ കിരൺലാലാണ് ഫൈനൽ മിക്സ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

2022-ൽ പുറത്തിറങ്ങിയ ബൊണാമി എന്ന ചിത്രത്തിനുശേഷം ടോണി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്യൂപ്പ. പ്രിൻസ് ഫിലിപ്പ് തിരക്കഥയെഴുതിയ ചിത്രത്തിന് ആ വർഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചിരുന്നു. രഘുനാഥ് പൈ തന്നെയായിരുന്നു ഈ ചിത്രത്തിലേയും ഗാനങ്ങളൊരുക്കിയത്. ദീപ സാജു, നന്ദനതീർത്ഥ എന്നിവർ ചേർന്നാണ് പ്യൂപ്പ എന്ന ചിത്രം നിർമിക്കുന്നത്.