
സിൻസീർ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന സംഭവസ്ഥലത്ത് നിന്നും എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. സരീഷ് പുളിഞ്ചേരിയുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം നൽകി മധു ബാലകൃഷ്ണനും ചിത്ര അരുണും ചേർന്നാണ് ഗാനം ആലപിച്ചത്. താരാട്ടുപാട്ടുകളെ എന്നും നെഞ്ചിലേറ്റിയ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ഒരു അച്ഛൻ്റെ താരാട്ടുപാട്ട് എന്ന രീതിയിലാണ് "കുന്നിമണി കിങ്ങിണി മുത്തേ" എന്ന ഗാനം ഒരുക്കിട്ടുള്ളത്.
സിനിമയിലെ നായികാ ഡയാന ഹമീദ്, ബാല താരം മൃൺമയി എ മൃദുൽ, സരീഷ് പുളിഞ്ചേരി, ജെയിൻ മരിയ എന്നിവരാണ് ഗാനത്തിൽ അഭിനയിച്ചിട്ടുള്ളത്. ഇന്ത്യാ സ്നേഹം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജോ തോമസ് തട്ടിൽ, ജോയ് കാഞ്ഞിരത്തിങ്കൽ ജോസ്, പീറ്റർ വർഗീസ്, ജോമോൻ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് അർജുനൻ നിർവ്വഹിക്കുന്നു.
സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. സരീഷ് പുളിഞ്ചേരി, അഖിലേഷ് തയ്യൂർ, ജോമോൻ ജോസ് എന്നിവരുടെ വരികൾക്ക് ജിനു വിജയൻ, അജയ് ജോസഫ്, ഡെൻസിൽ എം വിൽസൻ, പീറ്റർ വർഗീസ് തുടങ്ങിയവർ സംഗീതം നൽകിയ നാല് ഗാനങ്ങൾ മധു ബാലകൃഷ്ണൻ, ചിത്ര അരുൺ, അരവിന്ദ് നായർ, സരീഷ് പുളിഞ്ചേരി, പ്രമോദ് പടിയത്ത് എന്നിവർ ആലപിക്കുന്നു.
പ്രമോദ് പടിയത്ത്, സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഗത, ക്രിസ് വേണുഗോപാൽ, ശശാങ്കൻ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ, അഖിലേഷ് തയ്യൂർ, രേഷ്മ R നായർ, സരീഷ് പുളിഞ്ചേരി, രവി എളവള്ളി, ഷിബു ലാസർ, അശോക് കുമാർ പെരിങ്ങോട്, ബെൻസൺ തുടങ്ങിയവർക്കൊപ്പം. മാധ്യമ പ്രവർത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, ക്രിസ്റ്റീന ചെറിയാൻ തുടങ്ങിയവരും നിരവധി സോഷ്യൽ മീഡിയ താരങ്ങളും വേഷമിടുന്നു.
പശ്ചാത്തലസംഗീതം- ജിനു വിജയൻ, കലാ സംവിധാനം-ജെയ്സൺ ഗുരുവായൂർ, ചമയം-സുന്ദരൻ ചെട്ടിപ്പടി, സെക്കന്റ് യൂണിറ്റ് ക്യാമറ ജുബിൻ ചെറുവത്തൂർ, ജോഷി എബ്രഹാം (കാനഡ). സാമൂഹിക പ്രധാന്യമുള്ള ഒരു വിഷയത്തെ ത്രില്ലർ എലമെൻ്റ്സും ഹ്യൂമറുമെല്ലാം ചേർത്ത് ഒരുക്കിയ "സംഭവസ്ഥലത്ത് നിന്നും" ഓഗസ്റ്റ് 30-ന് തിയേറ്ററുകളിലെത്തും.
പി ആർ ഒ -എ എസ് ദിനേശ്
Content Highlights: sambhava sthalathu ninnum movie song released
Published: 21 Aug 2024, 04:59 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented