സം​ഗീതം ചിട്ടപ്പെടുത്തുന്നതിൽ മുഴുവനായും മനുഷ്യരെ ഒഴിവാക്കി എ.ഐ പരീക്ഷണവുമായി രാം ​ഗോപാൽ  വർമ. പുതിയ സം​വിധാന സംരംഭമായ സാരിയിലാണ് പരീക്ഷണം. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തലസം​ഗീതവും ഉൾപ്പടെ മുഴുവനും കൈകാര്യം ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. രാം ​ഗോപാൽ  വർമ തുടങ്ങിയ ആർജിവി- ഡെൻ എന്ന സം​ഗീത ചാനലിൽ മുഴുവൻ സം​ഗീതവും എഐ ചിട്ടപ്പെടുത്തിയതായിരിക്കും.

To advertise here,

"എഐ ആപ്പുകൾ ഉപയോ​ഗിച്ചുള്ള സം​ഗീതം മാത്രമുള്ള ആർജിവി-ഡെൻ ഞാനും എന്റെ പാർട്ടണർ രവി  വർമയും ചേർന്ന് തുടങ്ങുന്ന വിവരം അറിയിക്കട്ടെ. സാരി എന്ന പുതിയ ചിത്രത്തിൽ എഐയാണ് മ്യൂസിക്ക് ചെയ്തിട്ടുള്ളത്. മറ്റൊരർത്ഥത്തിൽ ഈ സിനിമയിലെ പാട്ടും പശ്ചാത്തല സം​ഗീതവും എല്ലാം എഐ ആണ്" രാം ​ഗോപാൽ  വർമ വാർത്താകുറിപ്പിലൂടെ അറിയിച്ചു. താമസിയാതെ സം​ഗീതരം​ഗം എഐ കീഴടക്കുമെന്നും അദേഹം പറഞ്ഞു. 

സം​ഗീതം സാധാരണക്കാരിലേക്ക് എത്തും എന്നും അ​ദേഹം സൂചിപ്പിച്ചു.