മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന മിസ്റ്റിക് -കോമഡി എന്റർടെയ്നറായ 'പ്രകമ്പനം' സിനിമയിലെ "തള്ള വൈബ്" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. വിനായക് ശശികുമാറിൻ്റെ വരികളും ബിബിൻ അശോകിൻ്റെ സംഗീതവും പ്രണവം ശശിയുടെയും, പുഷ്പവതിയുടെ ശബ്ദവും ഒരുമിച്ച് ചേർന്ന പാട്ടിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാളികൾക്ക് ഏറ്റുപാടാൻ കഴിയുന്ന ഒരു ട്രെൻഡ് സെറ്റർ ഗാനമാണ് തള്ള വൈബ് എന്നാണ് കേട്ടവർ കേട്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. തമിഴിലെ മുൻനിര സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ, സുധീഷ്. എൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂരാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.
കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, കലാഭവൻ നവാസ്, പി.പി. കുഞ്ഞിക്കൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശീതൾ ജോസഫ് ആണ് നായിക. മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സിനിമയുടെ ഭാഗമാകുന്നുണ്ട്.
ഛായഗ്രഹണം -ആൽബി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -അഭിജിത്ത് നായർ. കോ പ്രൊഡ്യൂസർ -വിവേക് വിശ്വം, മോൻസി, ദിലോർ, റിജോഷ്, ബ്ലസി. എഡിറ്റർ -സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ -ബിബിൻ അശോക്, ബാക്ക്ഗ്രൗണ്ട് സൗണ്ട് -ശങ്കർ ശർമ്മ, പ്രൊഡക്ഷൻ ഡിസൈൻ -സുഭാഷ് കരുൺ, വരികൾ -വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം -സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശശി പൊതുവാൾ, കമലാഷൻ, സൗണ്ട് ഡിസൈൻ -കിഷൻ മോഹൻ(സപ്ത), ഫൈനൽ മിക്സ് -എം.ആർ. രാജാകൃഷ്ണൻ, ഡിഐ -രമേശ് സി.പി, ലൈൻ പ്രൊഡ്യൂസർ -അനന്ത നാരായണൻ, വി.എഫ്.എക്സ് -മേരാക്കി, മേക്കപ്പ് -ജയൻ പൂങ്കുളം, സ്റ്റിൽസ് -ഷാഫി ഷക്കീർ, ഷിബി ശിവദാസ്, പിആർഓ -വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് -ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.
Content Highlights: Lyrical video of `Thalla Vibe` from the mystic-comedy entertainer `Prakambanam` is trending. Viral song by Bibin Ashok & Vinayak Sasikumar.
Published: 14 Jan 2026, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented