
-
പ്രണയഗാനങ്ങള്‍ക്ക് മനോഹരമായ ഫീല്‍ നല്കുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് യുവാന്‍ ശങ്കര്‍ രാജ. തൊട്ടതെല്ലാം പൊന്നാക്കുന്ന യുവാന്‍ ശങ്കറിന്റെ പുതിയ ഗാനമായ 'എന്നോട് വാ' യൂട്യൂബില്‍ വൈറലാകുന്നു.
ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന 'പ്ലാന്‍ പണ്ണി പണ്ണണം' എന്ന ചിത്രത്തിലാണ് യുവാന്‍ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. രാജഗണപതി, രമ്യ എന്‍.എസ്.കെ എന്നിവരാണ് ഗാനമാലപിച്ചിരിക്കുന്നത്.
പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ടിപ്പിക്കല്‍ യുവാന്‍ സ്റ്റൈല്‍ ഗാനമാണിത്.
റിയോ രാജ് നായകനാകുന്ന ചിത്രത്തില്‍ രമ്യാ നമ്പീശനാണ് നായിക. ബാല ശരവണന്, റോബോ ശങ്കര്‍, നരേന്, രേഖ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights: Plan Panni Pannanum Ennodu Va Lyrical video
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..