
തമിഴ് റാപ്പര്‍ അറിവിന്റെ പേര് അദ്ദേഹത്തിന്റെ പാട്ടുകളുടെ റീമിക്സികളില്‍ നിന്നും പാട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതില്‍ പ്രതിഷേധം. സംവിധായകന് പാ രഞ്ജിത്ത് അടക്കമുള്ളവര്‍ മ്യൂസിക് മാഗസിനായ റോളിംഗ് സ്റ്റോണ്‍ ഇന്ത്യ, എ.ആര് റഹ്മാന്റെ മ്യൂസിക് പ്ലാറ്റ്ഫോം മാജാ എന്നിവയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
'നീയേ ഒലി' രചിച്ചതും 'എന്ജോയ് എന്‍ജാമി'യുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും അറിവാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്ല. ഇത്തരം ഒഴിവാക്കലുകളെയാണ് അദ്ദേഹത്തിന്റെ വരികള്‍ പ്രതിനിധാനം ചെയ്യുന്നതെന്നും പാ രഞ്ജിത്ത് പറയുന്നു.
'നീയേ ഒലി രചിച്ചതും എന്ജോയ് എന്‍ജാമിയുടെ വരികളെഴുതി അത് പാടിയിരിക്കുന്നതും തെരുക്കുറല്‍ അറിവാണ്. എന്നാല്‍ അദ്ദേഹം ഒരിക്കല്‍കൂടി അപ്രത്യക്ഷനാക്കപ്പെട്ടിരിക്കുന്നു. പൊതുഇടങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുന്നതിനെ ചോദ്യം ചെയ്യുകയാണ് ഈ രണ്ട് പാട്ടുകളിലൂടെയും അറിവ് ചെയ്യുന്നതെന്ന് റോളിംഗ് സ്റ്റോണ്‍ ഇന്ത്യയ്ക്കും മാജയ്ക്കും മനസിലാക്കാന്‍ ഇത്ര ബുദ്ധിമുട്ടാണോ?- പാ രഞ്ജിത്ത് കുറിച്ചു.
റോളിങ് സ്റ്റോണ്‍ ഇന്ത്യയുടെ കവര്‍ ചിത്രത്തില്‍ ഗായിക ധീയും ശ്രീലങ്കന്‍ കനേഡിയന്‍ ഗായകന് വിന്‍സന്റ് ഡീ പോളുമാണുള്ളത്. അതിലും അറിവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ രൂക്ഷമാകുന്നത്.
പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'സാര്‍പ്പട്ട പരമ്പരൈ'ക്ക് വേണ്ടിയാണ് അറിവ് 'നീയേ ഒലി' എഴുതിയത്. പിന്നീട് മ്യൂസിക് പ്ലാറ്റ ഫോം മാജ ആ ഗാനം ആല്‍ബമായി ഇറക്കുകയായിരുന്നു. എന്നാല്‍ വീഡിയോ ഡിസ്ക്രിപ്ഷനിലോ വീഡിയോയിലോ അറിവിന്റെ പേര് ഉള്‍പ്പെടുത്തിയല്ല. വിമര്‍ശനം ശക്തമായതോടെ അറിവിന്റെ പേര് ചേര്‍ക്കുകയായിരുന്നു.
Content Highlights: Pa Ranjith Director slams Rolling Stone and Maajja over Rapper Arivu's exclusion
Published: 23 Aug 2021, 02:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented