24 മണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ ഷൂട്ടിംഗിലൂടെയാണ് വീഡിയോയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കൊച്ചി: മലയാളികളുടെ നാടോടി വിശ്വാസങ്ങളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക് വീഡിയോ 'നീലി' സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്‌കാരങ്ങളും കൊണ്ട് ശ്രദ്ധേയനായ ബിഗിൽ ബിനോയ് ആണ് വീഡിയോയുടെ സംവിധായകൻ, ഛായാഗ്രാഹകൻ, എഴുത്തുകാരൻ എന്നീ ചുമതലകൾ നിർവഹിച്ചിരിക്കുന്നത്.
നീലി കഥാപാത്രത്തെ കേന്ദ്രീകരിച്ച് സമീപകാലത്ത് നിരവധി സിനിമകളും വെബ് സീരീസുകളും എത്തിയിട്ടുണ്ടെങ്കിലും കള്ളിയങ്കാട്ട് നീലിയുടെ യഥാർത്ഥ ഐതിഹ്യ പശ്ചാത്തലവും ദൈവീക സങ്കൽപ്പങ്ങളും മുൻനിർത്തിയാണ് ഈ മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഭയവും ദുരൂഹതയും മാത്രം പ്രമേയമാക്കാതെ നീലിയുടെ ശക്തിയെയും ആത്മീയ ഭാവത്തെയും അവതരിപ്പിക്കാനുള്ള ശ്രമമാണ് വീഡിയോയിൽ നടത്തിയിരിക്കുന്നത്.
24 മണിക്കൂർ നീണ്ട തുടർച്ചയായ ഷൂട്ടിംഗിലൂടെയാണ് വീഡിയോയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. പുലർച്ചെ നാല് മണിക്ക് ആരംഭിച്ച ചിത്രീകരണം അടുത്ത ദിവസം അതേ സമയത്താണ് അവസാനിച്ചത്. 40-ലധികം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും പങ്കെടുത്ത പ്രോജക്ട് വിപുലമായ ഒരുക്കങ്ങളോടെയാണ് പൂർത്തിയാക്കിയത്.
സ്‌പെഷ്യൽ പ്രോസ്‌തെറ്റിക് ഡിസൈനർ സേതു ശിവനന്ദൻ ആണ് കഥാപാത്രത്തിന്റെ മേക്കോവറും രൂപകൽപ്പനയും നിർവഹിച്ചത്. ദൃശ്യങ്ങൾക്ക് കൂടുതൽ മികവ് പകരുന്ന വിഷ്വൽ എഫക്ട്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് അജിത് ബാലൻആണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് നവാഗതനായ റുവാനാണ്.
ഗായകരായ മധു ബാലകൃഷ്ണൻ, ചിത്ര അരുൺ എന്നിവരുടെ ശബ്ദസാന്നിധ്യവും വീഡിയോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഒരു മില്യണിലധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സുള്ള ഗോപിക കീർത്തിയാണ് 'നീലി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോപികയ്‌ക്കൊപ്പം സ്‌നേഹയും ഗാനത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സിനിമാറ്റിക് നിലവാരത്തിൽ ഒരുക്കിയിരിക്കുന്ന 'നീലി', ഒരു മ്യൂസിക് വീഡിയോ എന്നതിലുപരി മലയാളത്തിന്റെ നാടോടി പാരമ്പര്യവും വിശ്വാസങ്ങളും ആധുനിക ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമായാണ് ഒരുക്കിയിരിക്കുന്നത്. പ്രോസ്‌തെറ്റിക് ഡിസൈൻ, വിഷ്വൽ എഫക്ട്‌സ്, സംഗീതം, ദൃശ്യാവിഷ്‌കാരം എന്നിവയുടെ സമന്വയത്തിലൂടെ 'നീലി' സോഷ്യൽ മീഡിയയിലും പ്രേക്ഷകർക്കിടയിലും ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Content Highlights: Explores the original mythological roots and divine aspects of Kalliyankattu Neeli., Features a high-production cinematic music video directed by Bigil Binoy., Stars Gopika Keerthi in the lead role with vocals by Madhu Balakrishnan., Showcases advanced prosthetic design and visual effects., Completed in a challenging 24-hour continuous shooting schedule.
Published: 06 Jun 2026, 08:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented