ദി റൈറ്റിംഗ് കമ്പനിയുടെ ബാന്നറില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോയാണ് 'ഫ്രം എ നേറ്റീവ് ഡോട്ടര്‍'. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് സംഗീതസംവിധാനം.

To advertise here,

ഗായിക ചിന്മയി ശ്രീപാദയും 'എന്‍ജോയ് എന്‍ജാമി'യിലൂടെ സുപരിചിതനായഅറിവും 'വോയ്സ് ഓഫ് വോയ്സ്​ലെസ്സ്' എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടനും സ്ട്രീറ്റ് അക്കാദമിക്‌സ് അംഗമായ റാപ്പര്‍ ഹാരിസും ഇതിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

മുഹ്‌സിന്‍ പരാരിയുടെ നേറ്റീവ് ബാപ്പ (2013), ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ (2016) എന്നീ മൂസിക് വീഡിയോ സീരീസിലെ മൂന്നാമത്തെ മ്യൂസിക് വീഡിയോയാണ് 'ഫ്രം എ നേറ്റീവ് ഡോട്ടര്‍'. 

കോഴിപ്പങ്ക് എന്ന സച്ചിദാനന്ദന്‍ കവിത മുഹ്‌സിന്റെ നിര്‍മാണ സംരഭത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. അഭിലാഷ് കുമാര്‍ സംവിധാനം നിര്‍വഹിച്ച് ശേഖര്‍ സംഗീതം ചിട്ടപ്പെടുത്തി, ശ്രീനാഥ് ഭാസി പാടിയ കോഴിപ്പങ്ക് യൂട്യൂബിൽ ഹിറ്റായിരുന്നു പി ആര്‍ ഒ  - ആതിര ദില്‍ജിത്ത്..

Content Highlights: muhsin parari, chinmayi sripada, Govind Vasantha, arivu, Vedan music album from a native note