
സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടി മോഹൻലാലും ഭാര്യ സുചിത്ര മോഹൻലാലും പാട്ടുപാടുന്ന ദൃശ്യങ്ങൾ. സംഗീതഞ്ജനായ ചാൾസ് ആന്റണിയാണ് ഇരുവരും പാട്ടുപാടുന്ന വീഡിയോകൾ പങ്കുവെച്ചത്. മോഹൻലാലിന്റെ കൈ ചേർത്തുപിടിച്ചുകൊണ്ട് ഇംഗ്ലീഷ് ഗാനമാലപിക്കുന്ന സുചിത്രയുടെ വീഡിയോ ആരാധകരുടെ മനംകവർന്നു.
പ്രശസ്ത ഇംഗ്ലീഷ് ബാൻഡായ ബീറ്റിൽസിന്റെ 'ഐ വാണ്ട് ടു ഹോൾഡ് യുവർ ഹാൻഡ്‌സ്' എന്ന ഗാനമാണ് സുചിത്ര ആലപിക്കുന്നത്. വീഡിയോയിൽ ഉടനീളം പാട്ടുപാടുമ്പോൾ സുചിത്ര മോഹൻലാലിന്റെ കൈകികൾ ചേർത്തുപിടിച്ചിരിക്കുന്നതായി കാണാം. മോഹൻലാൽ ഇത് ആസ്വദിച്ച് ഒപ്പം നിൽക്കുന്നു. പാട്ട് അവസാനിക്കുമ്പോൾ മോഹൻലാൽ കൈയടിച്ച് സുചിത്രയെ അഭിനന്ദിക്കുന്നതും വീഡിയോയിലുണ്ട്.
മോഹൻലാൽ പാട്ടുപാടുന്ന വീഡിയോകളും ചാൾസ് പങ്കുവെച്ചിട്ടുണ്ട്. പഴയ ഗാനമായ 'എല്ലാരും ചൊല്ലണ്', 'നീ മധുപകരൂ' തുടങ്ങിയ ഗാനങ്ങളാണ് മോഹൻലാൽ ആലപിക്കുന്നത്. ഒരുഹിന്ദി ഗാനവും മോഹൻലാൽ ആലപിക്കുന്നുണ്ട്. ഒട്ടേറെ ആരാധകർ വീഡിയോയിൽ കമന്റുമായി എത്തിയിട്ടുണ്ട്.
Content Highlights: Suchitra Mohanlal sings 'I Want to Hold Your Hand' by The Beatles. Heartwarming display of chemistry between the couple. Charles Antony shares the musical moments on social media. Mohanlal also performs classic Malayalam and Hindi songs
Published: 09 Mar 2026, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented