മലയാളത്തിന്റെ പ്രിയഗായകൻ എം ജി ശ്രീകുമാർ സംഗീതം നൽകി പാടി അഭിനയിച്ച "സാമവേദനാഥൻ" എന്ന അയ്യപ്പഭക്തിഗാന ആൽബം റിലീസ് ചെയ്തു. എം ജി ശ്രീകുമാറിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറങ്ങിയത്.

To advertise here,

നീണ്ട ഇടവേളക്ക് ശേഷം എം ജി ശ്രീകുമാർ അഭിനയിച്ച ഈ ഗാനത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് ഹരി പി നായർ ആണ്. തൃശ്ശൂർ ജില്ലയിലെ ശാസ്താംകടവ് ഗ്രാമമാണ് ​ഗാനത്തിന് പശ്ചാത്തലമായത്. 

​ഗാനത്തിന്റെ ക്യാമറ ഭവി ഭാസ്കർ , റോണി ഡേവീസ് എന്നിവരും എഡിറ്റിങ്ങ് രാഹുൽ കൃഷ്ണനും നിർവ്വഹിച്ചിരിക്കുന്നു.