സ്വാതന്ത്ര്യദിനത്തിൽ ബഹിരാകാശ ദൗത്യങ്ങളിൽ അഭിമാനമായ
ഐ എസ് ആർ ഒ യിലെ, ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ സംഗീത ഉദ്യമമായ
'ഉയരും ശംഖൊലിയിൽ' എന്നാരംഭിക്കുന്ന ദേശഭക്തിഗാന വിഡിയോ
ശ്രദ്ധേയമാകുന്നു...

To advertise here,

ബഹിരാകാശ കുതിപ്പിന്റെ ഭാഗമാകുന്ന വലിയമല എൽപിഎസ്സിയിലെ
ശാസ്ത്രജ്ഞരാണ് ഈ ഗാനത്തിനു പിന്നിൽ. സ്പേസ് എഞ്ചിനിയേഴ്സ് അസോസിയേഷന്റെ റോക്ക് @ ബാൻഡ് ആണ് ഗാനമൊരുക്കുന്നത്. സ്വാതന്ത്ര്യ സമര ചരിത്രം മുതൽ കോവിഡ്കാലം വരെയുള്ള രാജ്യത്തിന്റെ പ്രയാണമാണ് ഗാനം.

വെല്ലുവിളികളെ രാജ്യം അതിജീവിക്കും എന്ന ശുഭപ്രതീക്ഷയാണ് ഓരോ
ആസ്വാദകനും നൽകുന്നത്. ഷിജു ജി തോമസ് സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ അഭിലാഷ് നാരായണനാണ്.

ആലാപനം ഗായകൻ ഗാഗുൽ ജോസഫ്, സാനന്ദ്, കിഷോർ, അരുൺ രാജ്, വിനയ് എന്നിവരാണ്.

Content Highlights :ISRO scientists patriotic song on independence day