അനിഖ സുരേന്ദ്രനും ശ്രേയ ജയദീപും ഒരുമിച്ചെത്തുന്ന 'ഇരവും പകലും' എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധനേടുന്നു. യാത്രയിലൂടെ സ്വാതന്ത്രത്തിന്റെ ആനന്ദം കണ്ടെത്തുന്ന രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ഗാനം ആവിഷ്‌കരിച്ചിരിക്കുന്നത്. ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് ബാബുരാജ് കളമ്പൂരാണ്. അര്‍ജുന്‍ ബി. നായരാണ് ഈണമൊരുക്കിയിരിക്കുന്നത്. ശ്രാവണ്‍ ശങ്കറിന്റേതാണ് ഗാനരംഗത്തിന്റെ ആശയവും സംവിധാനവും. നസ്രിയ നസീമാണ് വീഡിയോ ഗാനം റിലീസ് ചെയ്തത്.
വനിതാദിനത്തോടനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. അമല മീഡിയ ഹൗസ് നിര്‍മിച്ചിരിക്കുന്ന ഗാനത്തിന്റെ പ്രോഗ്രാമിങ്, മിക്‌സിങ്, മാസ്റ്ററിങ് എന്നിവ അര്‍ജുന്‍ ബി. നായര്‍ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ക്യാമറ: സാമോദ് അലക്‌സ്, എഡിറ്റിങ്: ടിനു ജോര്‍ജ് വെള്ളുക്കുന്നേല്‍.
Content Highlights: Iravum Pakalum music video featuring Anikha Surendran Sreya Jayadeep produced by Amala Media House
Published: 07 Mar 2022, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented