പ്രണവ് എളാട്ട്
പിലിക്കോട് : ‘നിന്നേഞാൻ....കണ്ടന്നേ....മേഘം പൂക്കൾ പെയ്യുന്നേ.... ഒന്നാകാം....ഞാനെന്നേ....നെഞ്ചിൽ തീർത്തൊരെൻ പ്രണയപ്രപഞ്ചമിതാ... ദർശനാ..... സർവംസന... നീൻസൗരഭം.... എൻജീവന് സായുജ്യം’ യുവത്വത്തിന്റെ ചുണ്ടിലും കാതിലും ചേക്കേറിയ ‘ഹൃദയം’ സിനിമയിലെ ആദ്യഗാനം.
സിനിമ പുറത്തിറങ്ങുന്നതിനുമുൻപേ ഗാനം ഹിറ്റായി.
പാട്ട് പുറത്തിറക്കി രണ്ടുമാസം പിന്നിടുമ്പോൾ 1.9 കോടിയിലേറെ ആസ്വാദകരാണ് യൂട്യൂബ് പിന്തുടർന്നത്. അരുൺ ഏളാട്ടിന്റെ വരികൾക്ക് ഈണം നൽകിയത് ഹിഷാം അബ്ദുൾ വഹാബാണ്.
ഹിഷാമും ദർശന രാജേന്ദ്രനുമാണ് പാടിയത്. പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദർശനെയും ദർശന രാജേന്ദ്രനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയ’ത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയത് മുതൽ പാട്ട് പൂർണമായും കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ആസ്വാദകർ.
തിങ്ക് മ്യൂസിക് ഗാനം പുറത്തിറക്കിയതോടെ ഹിറ്റാവുകയും ചെയ്തു.
ചിത്രം ജനുവരി 21-ന് പ്രദർശനത്തിനിരിക്കെ, പാട്ട് മലയാളികൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് അരുൺ. 15 പാട്ടുകളുള്ള ചിത്രത്തിൽ മൂന്നെണ്ണം അരുണിന്റെതായിട്ടുണ്ട്.
Content Highlights: Hridayam Movie, Arun Elat lyricist, Darshana Song, Pranav Mohanlal, Vineeth Sreenivasan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..