മരണത്തേക്കുറിച്ചുള്ള കൊങ്കണി കവിതയുമായി എളമക്കര സ്വദേശിയും കൊങ്കണി സാഹിത്യകാരനും കവിയുമായ രാമാനന്ദ പ്രഭു. സാമൂഹികപ്രതിബദ്ധതയുള്ള പാട്ടുകൾ ഒരുക്കി ശ്രദ്ധേയനായ ആലപ്പുഴ സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ ശ്രീനേഷ് എൽ പ്രഭു ആണ് സംഗീതം. 

To advertise here,

ഭാവപ്രധാനമായ ഈ കവിതക്ക് സംഗീതം പകരുമ്പോൾ മിതത്വം പാലിച്ചു എന്നും  തൂവൽ സ്പർശം പോലെ മാത്രമേ ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുള്ളൂ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീനേഷ് പറഞ്ഞിട്ടുണ്ട്.

മരണസമയത്ത് തന്റെ ഭാര്യ കൂടെയുണ്ടാവണമെന്നും മൃദുവായി തന്റെ കൈകൾ തഴുകണം എന്നും ഭാര്യ ചൊല്ലുന്ന നാരായണീയം കേട്ട് അന്തിമ ശ്വാസം വലിക്കണം എന്നും കവിതയിലെ നായകൻ ആഗ്രഹിക്കുന്നു.
വിഡിയോ എഡിറ്റിംഗ് സൂരജ് പ്രഭുവും പ്രോഗ്രാമർ സഞ്ജു തോമസ് ജോർജും ആണ്.