ഗസല്‍ ഗീതത്തെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉമ്പായിക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് പുറത്തിറക്കിയ ഗസല്‍ സിനിമാറ്റിക് മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു. അമ്മ മേഘം എന്ന മ്യൂസിക് ആല്‍ബം ഓറഞ്ച് മീഡിയ യൂട്യൂബ് ചാലലിലൂടെയ പുറത്തിറക്കിയ സംഗീതാവിഷ്കാരത്തിന്റെ പ്രകാശനം നടൻ ജഗദീഷും ഇഗ്‌നേഷ്യസും( ബേർണി ഇഗ്‌നേഷ്യസ് ) ചേർന്ന് ഓൺലൈനിൽ  നിർവഹിച്ചു.  .  

To advertise here,

ദീപു ആര്‍.എസ് ചടയമംഗലം ഗാന രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന  ഗാനത്തിന് സംഗീതം  നല്‍കിയിരിക്കുന്നത് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ  സബീഷ്  ബാലയാണ്. ആലാപനം രാജേഷ് തനയ്.

ശ്രീദീപം ക്രീയേഷന്റെ ബാനറില്‍ സാഹിത്യകാരനും  സംസ്‌കാരിക പ്രവര്‍ത്തകനുമായ ദീപു ആര്‍.എസ് ചടയമംഗലവും കെ.വി.പി.കെ പ്രവാസി സംഘടനയുടെ രക്ഷാധികാരി അനില്‍ ചിറ്റാശ്ശേരിയും ചേര്‍ന്ന് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. കാളിദാസ കലാ കേന്ദ്രത്തിന്റെയും കണ്ണൂര്‍ വാസൂട്ടി മാഷിന്റെ നാടകകളരിയിലൂടെ പ്രക്ഷക മനസ്സില്‍ ഇടംപിടിച്ച ഗായകനും  നടനും സംഗീത സംവിധായകനുമായ സന്ദീപ് കുമാറാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇതിനോടകം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയും  പ്രതികരണങ്ങളുമാണ്  അമ്മ മേഘത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്  ലഭിച്ചിരിക്കുന്നത്.സിനിമ സീരിയൽ താരങ്ങളായ രമേശ് വലിയശാല,  മധുമേനോന്‍,  എന്നിവരോടൊപ്പം മാസ്റ്റര്‍ അദ്വൈത് ദീപു, ശ്രീദേവി, ഗിരിജ പ്രമോദ്, ശിഖ, അഖില്‍ പന്തളം, പ്രജിത് തുടങ്ങിയവരും ഇതിൽ  അഭിനയിച്ചിരിക്കുന്നു.

Content Highlights: Amma Megham Tribute musical video for Umbayee