
നടി മുക്തയുടെ മകൾ കിയാര എന്ന കണ്മണി ആലപിച്ച കവർ സോങ്ങ് ശ്രദ്ധ നേടുന്നു. അന്തരിച്ച കവയത്രി സുഗതകുമാരി ടീച്ചർക്കുള്ള ആദരമായി ടീച്ചറുടെ 'ഒരു തൈ നടാം' എന്ന കവിതയാണ് കണ്മണി ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.
"പാട്ടിന്റെ എബിസിഡി അറിയാത്ത കുട്ടിയാണ് ഒരുപാട് കുറവുകൾ ഉണ്ട് അറിയാം. എന്നാലും ഈ അമ്മയുടെ വലിയ സ്വപ്നം ആയിരുന്നു കണ്മണിയുടെ ഒരു കവർ സോങ്ങ്. അത് നമ്മുടെ പ്രിയ കവയത്രി സുഗത കുമാരി ടീച്ചറിനു വേണ്ടിയുള്ള സമർപ്പണം കൂടി ആവുമ്പോൾ അമ്മയും, പപ്പയും, കണ്മണിയും ഇരട്ടി സന്തോഷത്തിൽ ആണ് . ഈ കുഞ്ഞു പാട്ട് എല്ലാവർക്കും ഇഷ്ടം ആവും എന്ന് തന്നെ ആണ് വിശ്വാസം. കണ്മണി എപ്പോഴും പറയുമായിരുന്നു എനിക്കും ഒരു യൂട്യൂബ് ചാനൽ വേണം എന്ന്. കണ്മണിയുടെ വലിയ ആഗ്രഹം ആണ് ഈ ചാനൽ. ചിറകുകൾ മുളക്കാത്ത ഒരു കുഞ്ഞു പക്ഷി കുഞ്ഞാണ്. അവൾക്കു പറന്ന് ഉയരണം എങ്കിൽ നിങ്ങളുടെ സ്നേഹം ആവശ്യം ആണ്. അത് ഉണ്ടാവും എന്ന പ്രതീക്ഷയോടെ തുടങ്ങുന്നു..." കണ്മണിയുടെ ഗാനം പങ്കുവച്ച് മുക്ത കുറിച്ചു.
ഗായിക റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും ഏക മകളാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയും മുക്തയുടെ സമൂഹമാധ്യമ പേജുകളിലൂടെയും നേരത്തെ തന്നെ താരമാണ് കണ്മണി.
content highlights : Actress Muktha daughter Kanmani kiara cover song Rimi Tomy
Published: 03 Nov 2021, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented