അഭിനയത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുതന്ന ഗുരുനാഥനാണ് ഭാഗ്യരാജ് സാർ. ക്യാമറയ്ക്കുമുന്നിൽ എങ്ങനെ പെരുമാറണം, എപ്രകാരം സംസാരിക്കണം എന്നെല്ലാം അദ്ദേഹം പഠിപ്പിച്ചു. തെറ്റുകൾ സംഭവിച്ചാലും മോശമായി ഒരുവാക്കുപോലും പറഞ്ഞില്ല.
ഭാഗ്യരാജ് എന്ന സിനിമാഗുരുവിന്റെ ദീർഘവീക്ഷണംകൊണ്ടുമാത്രമാണ് ഞാൻ അഭിനേത്രിയായത്. ചെറുപ്രായത്തിൽത്തന്നെ എ.വി.എം. പോലുള്ളൊരു വലിയ കമ്പനിയുടെ സിനിമയിൽ പ്രാധാന്യമുള്ളൊരു വേഷത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുവന്നു.
കാലമേറെ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങുമ്പോൾ പ്രായം പതിന്നാലുതന്നെയെന്നൊരു തോന്നൽ മനസ്സിൽ വരുമായിരുന്നു. പുതുതലമുറയിലെ സിനിമാ രചയിതാക്കൾക്കെല്ലാം ഭാഗ്യരാജ് സാറിന്റെ സിനിമകളിൽനിന്ന് ഏറെ പഠിക്കാനുണ്ട്.
ഒരിക്കൽ അദ്ദേഹം ഏൽപ്പിച്ചൊരു കഥാപാത്രത്തിന്റെ മനസ്സ് ഉൾക്കൊണ്ട് കഥയുടെ അവസാനഭാഗത്തെ സംഭാഷണത്തിൽ ഞാൻ ഒരു മാറ്റംവരുത്തി. നല്ലതെന്ന് തോന്നുന്നുണ്ടെങ്കിൽ മാറ്റം വരുത്താമെന്ന് അദ്ദേഹവും പറഞ്ഞു. അങ്ങനെ കഥാപാത്രത്തിന്റെ അഭിപ്രായംമാനിച്ച് ‘തായ് കുലമേ തായ് കുലമേ’ സിനിമയുടെ ക്ലൈമാക്സ് തന്നെ അദ്ദേഹം മാറ്റി.
Content Highlights: Urvashi considers Bhagyaraj her primary acting mentor. Bhagyaraj provided guidance on camera presence and dialogue delivery without criticism. Bhagyaraj launched Urvashi's career in AVM productions at a young age. Bhagyaraj valued actor input, even changing the climax of 'Thai Kulame Thai Kulame' based on Urvashi's suggestion
Published: 28 Jun 2026, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented