ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും രണ്ട് വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇപ്പോള്‍ താരം ബോഡി ഗാര്‍ഡുമായി ഡേറ്റിങ്ങിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയില പല പരിപാടികളിലും ബോര്‍ഡിഗാര്‍ഡിനൊപ്പം ജന്നിഫർ ലോപ്പസ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധകർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. പ്രധാന സെലിബ്രിറ്റി ഓണ്‍ലൈന്‍ മാഗസിനായ റഡാര്‍ ഓണ്‍ലൈനും ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്.
വിവാഹമോചനത്തിന് ശേഷം ജെന്നിഫര്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ ഇപ്പോഴത്തെ ജീവിതം വളരെ വിരസവും നിരാശാഭരിതവുമാണെന്ന് പ്രതികരിച്ചിരുന്നു. വീണ്ടുമൊരു ബന്ധത്തിലേക്ക് പോകുന്നതില്‍ തെറ്റൊന്നുമില്ലെന്ന തരത്തിലുള്ള മറുപടികളുമുണ്ടായിരന്നു. അന്നുമുതല്‍ നടി പുതിയ ആളെ തേടുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നെങ്കിലും ബോര്‍ഡി ഗാര്‍ഡുമായുള്ള ഡേറ്റിങ് സംബന്ധിച്ച വാര്‍ത്ത ഇപ്പോഴാണ് വരുന്നത്.
55 കാരിയായ ജെന്നിഫര്‍ 1997-ൽ ആണ് ആദ്യ വിവാഹം കഴിക്കുന്നത്. പിന്നീട് നാല് തവണ വിവാഹം ചെയ്തിട്ടുണ്ട്. ഒജാനി നോവയായിരുന്നു ആദ്യ ഭര്‍ത്താവ്. ശേഷം 2001-ല്‍ ക്രിസ് ജൂഡിനെ വിവാഹം ചെയ്തു. ഈ ബന്ധം പിരിഞ്ഞ ശേഷം 2004-ല്‍ ഗായകന്‍ മാര്‍ക്ക് ആന്റണിയായിരുന്നു ഭര്‍ത്താവ്. വീണ്ടും വിവാഹ മോചിതയായി 2022-ല്‍ ബെന്‍ അഫ്‌ളെക്‌സിനെ വിവാഹം ചെയ്യുകയായിരുന്നു.
2001-ല്‍ 'ഗിഗ്ലി' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും പരിചയപ്പെടുന്നത്. 2002 നവംബറില്‍ വിവാഹനിശ്ചയം നടത്തി. എന്നാല്‍, 2004-ന്റെ തുടക്കത്തില്‍ ലോപ്പസ് വിവാഹം വേണ്ടെന്നുവെക്കുകയും ഇതേവര്‍ഷം ജൂണില്‍ ഗായകന്‍ മാര്‍ക്ക് ആന്റണിയെ വിവാഹം കഴിക്കുകയും ചെയ്തു. 2008-ല്‍ ഈ ദമ്പതിമാര്‍ക്ക് മാക്‌സ്, എമ്മ എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു. 2005-ല്‍ ബെന്‍ ഗാര്‍ണറെ നടി ജെന്നിഫര്‍ വിവാഹം കഴിച്ചു. 2017-ല്‍ ഇരുവരും വിവാഹമോചിതരായി. 2021 മെയ് മാസത്തിലാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വീണ്ടും ഒന്നിക്കുന്നത്. 2022 ജൂലൈ മാസത്തിലായിരുന്നു വിവാഹം.
Content Highlights: Is Jennifer Lopez Dating Her Bodyguard After Splitting with Ben Affleck
Published: 21 Nov 2024, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented