
മലയാളസിനിമയെ നൂറ് കോടി ക്ലബ്ബിലേക്ക് പിടിച്ചുകയറ്റിയ ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. ആത്മവിശ്വാസത്തോടെ സംവിധായകന്‍ കണ്ട സ്വപ്‌നമായിരുന്നു ഈ വിജയത്തിന്റെ കരുത്ത്. ഉദയകൃഷ്ണന്‍ സ്വതന്ത്ര തിരക്കഥാകൃത്താകുകയും വൈശാഖ്, മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയെന്ന നിലയിലും ഏറെ വാര്‍ത്താപ്രധാന്യം നേടിയ ചിത്രം വിജയത്തിലെത്തിച്ചതിന്റെ കഥ പറയുകയാണ് സംവിധായകന്‍...
കോതമംഗലമാണ് തിരക്കഥാകൃത്ത് ഉദയേട്ടന്റെ നാട്. ആ നാട്ടിലെ വീരനായകനായിരുന്നു പുലിമുരുകന്‍. ആ കഥയില്‍ എനിക്ക് ഏറെ കൗതുകം തോന്നി. കഥ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനോട് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ ലാലേട്ടനെ കാണാന്‍ പറഞ്ഞു. ഞങ്ങള്‍ വീണ്ടും രണ്ടുമാസം ഇരുന്ന് ഇത്തരം സിനിമയുടെ സാധ്യതകള്‍ പഠിച്ചു.
അതിനുശേഷമാണ് ഞങ്ങള്‍ കഥപറയാന്‍ ലാലേട്ടനെ സമീപിച്ചത്. കഥയുടെ ഐഡിയ പറഞ്ഞപ്പോള്‍ എങ്ങനെ ചിത്രീകരിക്കും എന്നതായിരുന്നു ലാലേട്ടന്റെ സംശയം. എന്റെ കാര്യത്തില്‍ സംശയം വേണ്ട, ഞാന്‍ റെഡി നിങ്ങള്‍ ഓക്കെയാകുന്ന സമയത്ത് നമുക്ക് ഷൂട്ട് തുടങ്ങാം എന്ന ലാലേട്ടന്‍ വാക്കിന്റെ പോസിറ്റീവായ പിന്‍ബലത്തിലാണ് ഞങ്ങള്‍ പിന്നീട് മുന്നോട്ടുനീങ്ങിയത്. അതില്ലായിരുന്നെങ്കില്‍ പുലിമുരുകന്‍ എന്ന സിനിമ സംഭവിക്കില്ലായിരുന്നു. അങ്ങനെ ആറുമാസക്കാലം തിരക്കഥ തയ്യാറാക്കാന്‍ ഞങ്ങള്‍ ഇരുന്നു.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രം എന്ന നിലയില്‍ നല്ലൊരു ആക്ഷന്‍ ഡയറക്ടര്‍ ചിത്രത്തിന് അത്യാവശ്യമായിരുന്നു. അതിനുവേണ്ടി ആരെ ചുമതലപ്പെടുത്തും എന്നതായി അടുത്ത ചര്‍ച്ച.അങ്ങനെയാണ് പീറ്റര്‍ ഹെയ്നിനെ സമീപിക്കുന്നത്.
പുലിമുരുകന്‍ എന്ന സിനിമ ഒരു ചലഞ്ചുപോലെ അദ്ദേഹം ഏറ്റെടുത്തു. അതിനുവേണ്ടി അദ്ദേഹവും ഹോംവര്‍ക്ക് ചെയ്തു. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം പീറ്റര്‍ ഹെയ്നും ചേര്‍ന്നപ്പോള്‍ അതൊരു കരുത്തുറ്റ ടീമായി.
ചിത്രത്തിന്റെ സ്റ്റാര്‍ കാസ്റ്റിങ്ങും ഏറെ പുതുമനിറഞ്ഞതായിരുന്നു. ഉദയേട്ടനാണ് ചിത്രത്തിലെ ഡാഡി ഗിരിജ എന്ന വില്ലന്‍ കഥാപാത്രത്തിലേക്ക് ജഗപതിബാബുവിനെ നിര്‍ദേശിച്ചത്. ഞാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല. വലിയ തിരക്കുണ്ടായിട്ടും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എന്ന് കേട്ടപ്പോള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം പുലിമുരുകനില്‍ അഭിനയിക്കാനെത്തി. വില്ലനാകാന്‍ നാലുകോടി പ്രതിഫലം വാങ്ങുന്ന ജഗപതി ബാബു 15 ലക്ഷം രൂപയ്ക്കാണ് പുലിമുരുകനില്‍ അഭിനയിച്ചത്.
ചിത്രത്തിലെ നായികയായി അനുശ്രീയെയായിരുന്നു ആദ്യം സമീപിച്ചത്. പക്ഷേ, ഷൂട്ടിങ്ങടുത്തപ്പോള്‍ അവള്‍ ആശുപത്രിയിലായി. അങ്ങനെയാണ് അടുത്ത് അന്വേഷണം കമാലിനി മുഖര്‍ജിയിലേക്ക് പോയത്.
15 കോടിയോളം ചെലവഴിച്ച സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിക്കുമോ എന്നതായിരുന്നു ടെന്‍ഷന്‍. ലാഭമൊന്നും വേണ്ട മുടക്കുമുതലും ഒരുരൂപയും ലാഭം കിട്ടിയാല്‍ ഹാപ്പിയാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ പറഞ്ഞതോടെ എനിക്ക് ധൈര്യമായി.

Content Highlights: back story of pulimurukan director vaishakh and mohanlal
Published: 01 Feb 2020, 11:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented