
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി ബിഗ് സ്ക്രീനിലെത്തിയത് ടി.വി. ഷോകളിലൂടെ പരിചിതനായ സൂരജ് തേലക്കാടാണെന്ന് അറിഞ്ഞതോടെ അണിയറയില്‍നിന്ന് കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവരുകയാണ്.
ക്യാമറയ്ക്കുമുന്നില്‍ മുഖം കാണിക്കാതെ നാല്പ്പത്തഞ്ചുദിവസമാണ് സൂരജ് അഭിനയിച്ചത്. സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാള് തന്നെയാണ് റോബോട്ടാകാന്‍ സൂരജിനെ ക്ഷണിച്ചത്. മുംബൈയിലായിരുന്നു റോബോട്ടിന്റെ രൂപനിര്‍മാണം. ചിത്രീകരണത്തിന് മൂന്നുമാസം മുന്‍പുതന്നെ ശരീരത്തിന്റെ അളവെടുത്ത് മോള്‍ഡ് തയ്യാറാക്കി. പക്ഷേ, ഷൂട്ടിങ് ആരംഭിക്കുമ്പോഴേക്കും സൂരജ് തടിച്ചു. റോബോട്ടിനുള്ളില്‍ കയറാനായി വീണ്ടും മെലിയേണ്ടിവന്നു.
റോബോട്ട് വേഷത്തിനുള്ളില്‍ വലിയ ചൂടായിരുന്നെന്ന് സൂരജ് പറയുന്നു. ''ചിത്രീകരണം തുടങ്ങി നാലുദിവസം കഴിഞ്ഞപ്പോഴേക്കും തലയില്‍ വിയര്‍പ്പിറങ്ങി ജലദോഷവും ചുമയും പിടിച്ചു. സുരാജേട്ടനാണ് പറഞ്ഞത് തലമൊട്ടയടിക്കുന്നതാകും നല്ലതെന്ന്. മുടി കളയാന്‍ മനസ്സുവന്നില്ല. എങ്കിലും കുഞ്ഞപ്പനുവേണ്ടി അങ്ങനെ ചെയ്യേണ്ടിവന്നു.
സിനിമയുടെ ക്ലൈമാക്സില്‍ അടിയേറ്റ് വീണപ്പോള്‍ ചുറ്റുമുള്ളവരെല്ലാം പേടിച്ച് ഓടിക്കൂടി. റോബോട്ട് വേഷത്തിനുള്ളിലായതുകൊണ്ട് സംവിധായകന് കട്ട് പറഞ്ഞത് ഞാന്‍ കേട്ടിരുന്നില്ല. നിലത്തുവീണശേഷവും അനങ്ങാതെ കിടന്നതുകണ്ട് സുരാജേട്ടനുള്പ്പെടെയുള്ളവര് ഓടിയെത്തുകയായിരുന്നു.''
ദിവസവും ഒരുമണിക്കൂര്‍ സമയമെടുത്താണ് സൂരജ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായത്. റോബോട്ടിന് ഇരിക്കാന്‍ പ്രത്യേക കസേരയും സഹായത്തിനൊരാളും അണിയറയിലുണ്ടായിരുന്നു.
Content Highlights: Android Kunjappan star Sooraj Thelakkad, Suraj Venjaramoodu, Soubin Shahir
Published: 13 Jan 2020, 05:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented