യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറച്ചത് വന്‍ നേട്ടമാക്കി ഓഹരി വിപണി. സെന്‍സെക്സ് 1,300 പോയന്റ് ഉയര്‍ന്ന് 84,400 എന്ന റെക്കോഡ് ഉയരത്തിലെത്തി. നിഫ്റ്റിയാകട്ടെ 25,800 പിന്നിടുകയും ചെയ്തു. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം വിപണി മൂല്യം 5.6 ലക്ഷം കോടി വര്‍ധിച്ച് 471 ലക്ഷം കോടിയിലെത്തി.
ആഗോള വിപണികളിലും നേട്ടം പ്രകടമാണ്. ഡൗ ജോണ്‍സ് ഇതാദ്യമായി 42,000 പിന്നിട്ടു. എസ്ആന്‍പി സൂചികയും റെക്കോഡ് ഉയരംകുറിച്ചു. ജപ്പാന്റെ നിക്കി രണ്ട് ശതമാനത്തിലധികം നേട്ടത്തിലാണ്.
ഫെഡ് റിസര്‍വ് ഈ വര്‍ഷം വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സൂചികകളില്‍ പ്രതിഫലിച്ചത്. ഫെഡിന്റെ തീരുമാനം റിസര്‍വ് ബാങ്കിനെയും സ്വാധീനിച്ചേക്കാമെന്ന നിരീക്ഷണം രാജ്യത്തെ സൂചികകള്‍ ഏറ്റെടുത്തു. ഡിസംബറിലെ പണനയ യോഗത്തില്‍ നിരക്ക് കുറച്ചേക്കുമെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
തുടര്‍ച്ചയായി ഏഴാമത്തെ വ്യാപാര ദിനത്തിലും ബാങ്കിങ് ഓഹരികള്‍ നേട്ടമുണ്ടാക്കിയെന്നത് ശ്രദ്ധേയമാണ്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയിലെ നേട്ടം നിഫ്റ്റി ബാങ്ക് സൂചികയെ റെക്കോഡ് ഉയരത്തിലെത്തിച്ചു. ജൂലായില്‍ 1.5ശതമാനവും ഓഗസ്റ്റില്‍ 0.4ശതമാനവും താഴ്ന്ന സൂചിക സെപ്റ്റംബറില്‍ ഇതുവരെ നാല് ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ രണ്ട് വ്യാപാര ദിനങ്ങളില്‍ തിരിച്ചടി നേരിട്ട മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ വെള്ളിയാഴ്ച തിരിച്ചുവരവ് പ്രകടമായി.
ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ രാജ്യത്തെ സൂചികകള്‍ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നതാണ് പ്രധാന നേട്ടം. യുഎസിലെ പലിശ നിരക്ക് കുറയുന്നതും ഡോളര്‍ ദുര്‍ബലമാകുന്നതുമാണ് ഇന്ത്യന്‍ വിപണിക്ക് അനുകൂലമാകുക.
മുമ്പെ പറക്കാന്‍ ഫെഡ്: വിദേശ നിക്ഷേപം കുതിച്ചെത്തും, തന്ത്രംമാറ്റി കൂടുതല്‍ നേടാം
Content Highlights: Sensex Hits Record High of 84,400 as Markets Surge on Federal Reserve Rate Cut
Published: 20 Sept 2024, 01:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented