കോവിഡ് വ്യാപനത്തിനിടയില്‍ സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു.
20,000 കോടി(2.7 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിപണിയിലെ നീക്കങ്ങള്‍ വിലയിരുത്തിയശേഷമാകും ഓഹരി വില്ക്കാന് സര്‍ക്കാര്‍ തയ്യാറാകുക.
കോള്‍ ഇന്ത്യയുടെ കാര്യത്തില്‍ മൂല്യനിര്‍ണയം ആകര്‍ഷകമല്ലെങ്കില്‍ കമ്പനി സര്‍ക്കാരില്‍നിന്ന് ഓഹരി തിരികെവാങ്ങുമെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടുചെയ്തു.
കോവിഡ് വ്യാപനംമൂലം ദീര്‍ഘകാലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സമ്പദ്ഘടനയ്ക്ക് ക്ഷീണമായി. ഇത് ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സമാകുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ തേടുന്നത്.
Published: 10 Jul 2020, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented