
ഇനി പ്രവര്‍ത്തന ഫലങ്ങളുടെ കാലം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലെ കണക്കുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിക്ഷേപകര്‍. രണ്ട് പാദങ്ങളില്‍ അത്രതന്നെ മികച്ചതല്ലാത്ത ഫലങ്ങള്‍ പുറത്തുവിട്ട കമ്പനികളില്‍നിന്ന് താരതമ്യേന ഉയര്‍ന്ന വരുമാനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ബാങ്ക്, ധനകാര്യ സേവനം, എഫ്എംസിജി, ഓട്ടോമൊബൈല്‍ എന്നീ മേഖലകളിലെ വന്‍കിട കമ്പനികളാകും മുന്നേറ്റത്തിന് നേതൃത്വം നല്‍കുക.
നിഫ്റ്റി 50 കമ്പനികളിലെ പ്രതീക്ഷിക്കുന്ന ആദായ വളര്‍ച്ച 15.6 ശതമാനമാണ്. നാലാം പാദത്തിലെ മൊത്തം അറ്റാദായം മുന്‍വര്‍ഷത്തെ 1.53 ലക്ഷം കോടി രൂപയില്‍നിന്ന് 1.77 ലക്ഷം കോടിയാകുമെന്ന് കണക്കുകൂട്ടുന്നു.
ഡിമാന്‍ഡിലെ കുറവ്, ചരക്കുകളുടെ വിലയിടിവ് എന്നിവ മൂലം ചില മേഖലകളിലെ കമ്പനികളുടെ വരുമാന വളര്‍ച്ചയില്‍ കുറവുണ്ടായേക്കാം. ഖനനം, ലോഹം, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നീ സെക്ടറുകളെയാകും ഇത് ബാധിക്കുക.
നിഫ്റ്റി 50യുടെ ഭാഗമായ 11 ബി.എഫ്.എസ്.ഐ (ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ്) സ്ഥാപനങ്ങളുടെ സംയുക്ത അറ്റാദായം 32 ശതമാനം വര്‍ധിച്ച് 56,824 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഇത് 42,939 കോടി രൂപയായിരുന്നു.
അഞ്ച് കമ്പനികള്‍
അഞ്ച് വന്‍കിട കമ്പനികളാകും നിഫ്റ്റിയിലെ അറ്റാദയത്തിന്റെ 82 ശതമാനത്തിലേറെ വിഹിതം സ്വന്തമാക്കുകയെന്ന് മോത്തിലാല്‍ ഒസ് വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
എസ്.ബി.ഐ
ബാങ്കിങ് മേഖലയിലെ അതികായനായ എസ്.ബി.ഐ തന്നെയാകും നാലാം പാദത്തില്‍ അറ്റാദായത്തില്‍ മുന്നിലെത്തുക. നിഫ്റ്റി കമ്പനികളുടെ വിഹത്തില്‍ 27 ശതമാനവും എസ്ബിഐ സ്വന്തമാക്കാനാണ് സാധ്യത. നികുതി കിഴിച്ചുള്ള പ്രതീക്ഷിക്കുന്ന ആദായം 6,050 കോടി രൂപയാണ്.
ഭാരത് പെട്രോളിയം
22 ശതമാനം ആദായ വിഹതത്തോടെ രാജ്യത്തെ വന്‍കിട എണ്ണശുദ്ധീകരണ കമ്പനിയായ ഭാരത് പെട്രോളിയം രണ്ടാമതെത്തുമെന്നാണ് പ്രതീക്ഷ. 4,800 കോടി രൂപയാണ് അറ്റാദായ അനുമാനം.
ടാറ്റ മോട്ടോഴ്‌സ്
ലക്ഷ്വറി കാറുകളുടെ വില്പനയില്‍ മികച്ച മുന്നേറ്റം നടത്താനായത് നാലാം പാദത്തില്‍ ടാറ്റ മോട്ടോഴ്‌സിന് മികച്ച നേട്ടമാകും. നിഫ്റ്റി കമ്പനികളുടെ മൊത്തം അറ്റാദായത്തില്‍ 14 ശതമാനമാകും ടാറ്റ മോട്ടോഴ്‌സിന്റെ വിഹിതമെന്ന് വിലയിരുത്തുന്നു. 3,030 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന അറ്റാദായം.
ഐ.സി.ഐ.സി.ഐ ബാങ്ക്
രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ രണ്ടാം സ്ഥാനമാണ് ഐസിഐസിഐയ്ക്കുള്ളത്. നാലാം പാദത്തില്‍ 30 ശതമാനത്തിലേറെ നേട്ടമുണ്ടാക്കാന്‍ ബാങ്കിന് കഴിയുമെന്നാണ് വിലയിരുത്തല്‍. നിഫ്റ്റിയിലെ മൊത്തം അറ്റാദായത്തില്‍ 10 ശതമാനം വിഹിതമാകും ബാങ്കിന്. പ്രതീക്ഷിക്കുന്ന അറ്റാദായം 2,140 കോടി രൂപ.
ഒ.എന്‍.ജി.സി
പൊതുമേഖയിലെ വന്‍കിട കമ്പനികളില്‍ മുന്‍നിരയിലാണ് ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ സ്ഥാനം. എണ്ണ-വാതക ബിസിനസില്‍ ഒഎന്‍ജിസിയെ മറികടക്കാന്‍ മറ്റൊരു സ്ഥാപനത്തിനും ഇനിയും കഴിഞ്ഞിട്ടില്ല. നാലാം പാദത്തില്‍ നിഫ്റ്റി കമ്പനികളുടെ മൊത്തം അറ്റാദായത്തില്‍ ഒമ്പത് ശതമാനം വിഹിതം ഒഎന്‍ജിസിയുടേതാകും. പ്രതിക്ഷിക്കുന്ന അറ്റാദായം 2,070 കോടി രൂപയാണ്.
ഐടി സേവന മേഖല 11 ശതമാനവും എഫ്എംസിജി 10 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് 16 ശതമാനവും വരുമാനത്തില്‍ വാര്‍ഷിക വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്.
ആദ്യം ഈ കമ്പനികള്‍
മൂന്ന് വന്‍കിട കമ്പനികളാണ് വെടിക്കെട്ടിന് തുടക്കമിട്ട് ഈയാഴ്ച നാലാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിടുന്നത്. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണവ. ഇരട്ടയക്ക ലാഭ വളര്‍ച്ച ഈ കമ്പനികളില്‍നിന്ന് പ്രതീക്ഷിക്കാം.
മുന്നേറ്റത്തിന്റെ വലിയൊരു ഭാഗം ഓട്ടോ, ബിഎഫ്എസ്‌ഐ കമ്പനികള്‍ സ്വന്തമാക്കാനാണ് സാധ്യത. ലോഹവും എണ്ണയും അല്‍പം പിന്നിലേയ്ക്ക് മാറിയേക്കാം. ഉപഭോക്തൃ ഉത്പന്നം, ഐടി സേവനം, ഫാര്‍മ കമ്പനികള്‍ മിതമായ വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തിയേക്കാം. എല്ലാ സെക്ടറുകളും പരിഗണിക്കുമ്പോള്‍, നാലാം പാദത്തില്‍ 100 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധ്യതയുള്ള 23 കമ്പനികളെങ്കിലുമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Content Highlights: 80 % share in net profit: These companies likely to report highly profitable
Published: 11 Apr 2023, 12:01 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented