പഠനരംഗത്ത് പിന്തുണക്കാനും വഴികാട്ടാനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം മുന്നോട്ട് വന്നതോടെ ഇല്ലായ്മകളെ അതിജീവിച്ച് ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങി വിപിൻ ദാസ്. പാലക്കാട് കരിമ്പ സ്വദേശിയായ കെ.എസ്. വിപിൻ ദാസാണ് 2024 സെപ്റ്റംബറിൽ നടന്ന സി.എ ഫൗണ്ടേഷൻ പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ ടോപ്പർ ആയിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷൻ പ്ലാറ്റ്ഫോമായ ‘സൈലം ലേണിംഗ്’ന്‍റെ സഹായത്തോടെയാണ് ഈ വിദ്യാര്‍ഥി മികച്ച നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
കഴിഞ്ഞ സി.ബി.എസ്.സി പ്ലസ് ടു പരീക്ഷയിൽ ഹൈദ്രാബാദ് റീജ്യണിൽ ഒന്നാം റാങ്ക് നേടിയതോടെയാണ് വിപിൻ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടത്. പാലക്കാട് ജില്ലയിലെ ‘കരിമ്പ’ എന്ന ഗ്രാമത്തിൽ ഷീറ്റും ഓലയും മേഞ്ഞ ഒരു കൊച്ചുകുടിലിൽനിന്നാണ് വിപൻ ഈ നേട്ടം കരസ്ഥമാക്കിയത്. രോഗം കാരണം ഒരു കാൽ മുറിച്ചുമാറ്റി കിടപ്പിലായതിനെതുടർന്ന് ജോലിക്ക് പോകാൻ കഴിയാതായ പിതാവ് ശിവദാസനെ പരിചരിക്കുന്നതിനിടയിലാണ് ഈ വിദ്യാര്‍ഥി പ്ലസ് ടു പരീക്ഷയിൽ തെക്കേ ഇന്ത്യയിൽ തന്നെ ഒന്നം റാങ്ക് കരസ്ഥമാക്കിയത്. സംഭവം വാർത്തയായതോടെയാണ് ‘സൈലം ലേണിംഗ്’ സഹായ ഹസ്തവുമായി മുന്നോട്ടുവന്നത്.
സി.എ കോഴ്സ് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിപിന് സൗജ്യന പഠനത്തിന് പുറമെ താമസസൗകര്യവും മറ്റ് ചെലവുകളും കൂടി ഒരുക്കിയാണ് ‘സൈലം കൊമേഴ്സ് പ്രോ ` ഈ വിദ്യാര്‍ഥിക്ക് തണലായത്. സാമൂഹിക പ്രതിബന്ധത ലക്ഷ്യമിട്ട് സൈലത്തിന്റ സി. ഇ. ഒ ഡോ. അനന്തു എസ് കുമാർ ആവിഷ്കരിച്ച ‘മൈ ഹാ പ്പിനസ് ( my happiness) പ്രൊജക്ടി’ന്‍റെ ഭാഗം കൂടിയാണ് ഈ സഹായം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്ന ഈ പദ്ധയിലൂടെ നിരവധി വിദ്യാര്‍ഥികളെ കൈപിടിച്ചുയർത്താൻ കഴിഞ്ഞതായി സി.ഇ.ഒ ഡോ: അനന്തു പറഞ്ഞു. വിദ്യാര്‍ഥികളെ കൂടാതെ പശ്ചാതല സൗകര്യങ്ങൾ കുറഞ്ഞ വിദ്യാലയങ്ങളെക്കൂടി ഏറ്റെടുക്കുന്ന ഇൗ പദ്ധതിയിലൂടെ വീടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വീടുവെച്ചു നൽകാനും ചികിത്സാ സഹായം നൽകാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വിപിന്‍റെ പിതാവ് ശിവദാസന്‍റെ ചികിത്സക്കായി ഒരു ലക്ഷം രൂപ നൽകാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സൈലം നീറ്റ്, ജെ. ഇ. ഇ മേഖലകളിൽ തുടരുന്ന വിപ്ലവം ഇപ്പോൾ കൊമേഴ്‌സിലും എത്തി നിൽക്കുന്നു. സൈലം കൊമേഴ്സ് പ്രോ യുടെ നേതൃത്വത്തിൽ കൊച്ചിയിലും കോഴിക്കോടുമായി സി. എ, എ. സി. സി. എ, സി. എം. എ കോഴ്സുകളിൽ അനവധി വിദ്യാര്‍ഥികൾ ഉന്നത വിജയം നേടുകയും നാഷ്ണൽ, ഇന്റർ നാഷ്ണൽ തലത്തിൽ ഒട്ടനവധി വിദ്യാര്‍ഥികള്‍ക്ക് റാങ്കുകൾ സമ്മാനിക്കാനും സൈലം കൊമേഴ്സ് പ്രോ യിലൂടെ സാധിച്ചിട്ടുണ്ട്. വിദഗ്ധരായ അധ്യാപകരുടെയും മെൻഡർമാരുടെയും സഹായത്തോടെ ഏതാനം മാസം നീണ്ട പ്രത്യേക പരീക്ഷാ പരിശീലനം ലഭിച്ചതോടെ വിപിന് പുറമെ നൂറുകണക്കി വിദ്യാര്‍ഥികളാണ് സി.എ ഫൗണ്ടേഷൻ പരീക്ഷ മറികടന്നിരിക്കുന്നത്.
Content Highlights: Xylem Institute Kozhikode
Published: 01 Nov 2024, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented