ഒക്ടോബർ 15 മുതൽ ഈടാക്കാനിരുന്ന യുപിഐ ഫീസ് ജനുവരി ഒന്നിലേക്ക് നീട്ടിവെച്ചേക്കും. ക്രിസ്മസ് വരെയുള്ള ഉത്സവകാലയളവിൽ വ്യാപാരികൾക്ക് യുപിഐ ഇടപാടുകൾ സൗജന്യമാക്കുന്നതിനും ചെറുകിട വ്യാപാരി സംഘടനകളുടെ പ്രതിഷേധങ്ങൾക്ക് പരിഹാരം കാണാനുമാണ് ഈ നീക്കം. ഒക്ടോബർ രണ്ടിന് 'നോ യുപിഐ ദിനം' ആചരിക്കാൻ ചില്ലറ വ്യാപാരി സംഘടനകൾ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ മാസം കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സമരം പിൻവലിക്കുകയായിരുന്നു.
മർച്ചന്റ് നിരക്കുകളിലെ ഇളവുകളിലും മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകളെ എം.ഡി.ആറിൽ (MDR) നിന്ന് ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. നിലവിലുള്ള സംവിധാനമനുസരിച്ച് പ്രതിമാസം ഒരു ലക്ഷം രൂപ വരെ വിറ്റുവരവുള്ള ബിസിനസ്സുകൾക്കാണ് ഫീസിൽനിന്ന് ഇളവ് നൽകിയിരുന്നത്.
ചില വിഭാഗങ്ങൾക്കുള്ള പ്രതിദിന യുപിഐ ഇടപാട് പരിധി ഒരു ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമായി ഉയർത്തുന്നതും പരിഗണിക്കുന്നുണ്ട്. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് 0.40 ശതമാനം നിരക്കാണ് പ്രഖ്യാപിച്ചത്. പരമാവധി പരിധി 300 രൂപയായിരിക്കും. വിവിധ ബില്ലുകൾ, വിദ്യാഭ്യാസം, പെട്രോൾ, ഡീസൽ എന്നിവയ്ക്കുള്ള 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ചു രൂപയുമാണ് ഈടാക്കുക.
ഇടപാടുകൾ കുറയുന്നുമൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം ഓഗസ്റ്റിലെ 2, 451 കോടിയിൽനിന്ന് (ബില്യൺ) സെപ്റ്റംബറിൽ 2407 കോടിയായി കുറഞ്ഞു. 1.8 ശതമാനമാണ് ഇടിവ്. ഓഗസ്റ്റിൽ 31 ദിവസവും സെപ്റ്റംബറിൽ 30 ദിവസവും ആയിരുന്നതായിരിക്കാം ഒരു കാരണം. ഇടപാട് മൂല്യത്തിലാകട്ടെ 1.5 ശതമാനം ഇടിവണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലെ 29.82 ലക്ഷം കോടി രൂപയിൽനിന്ന് സെപ്റ്റംബറിൽ 29.37 ലക്ഷം കോടിയായി.
സെപ്റ്റംബറിലെ ഇടപാട് കണക്കുകൾ
| പ്രതിദിന ശരാശരി ഇടപാടുകൾ | 80.2 കോടി |
| പ്രതിദിന ശരാശരി ഇടപാട് മൂല്യം | ₹97,913 കോടി |
| മൊത്തം ഇടപാടുകളുടെ എണ്ണം (സെപ്റ്റംബർ) | 2,470 കോടി (വാർഷിക വർധന: 22.6%) |
| മുൻ വർഷത്തെ ഇടപാടുകളുടെ എണ്ണം | 1,963 കോടി |
| മൊത്തം ഇടപാട് മൂല്യം (സെപ്റ്റംബർ) | ₹29.37 ലക്ഷം കോടി (വാർഷിക വർധന: 18%) |
| മുൻ വർഷത്തെ ഇടപാട് മൂല്യം | ₹24.89 ലക്ഷം കോടി |
Content Highlights: UPI transaction fees likely postponed from October 15 to January 1 for the festive season., Businesses with up to 40 lakh annual turnover may be exempted from MDR., Daily UPI transaction limit for certain categories may be raised to 2 lakh., Total UPI transactions saw a slight decline of 1.8% in September.
Published: 08 Oct 2026, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented