ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയും ചെറുപ്പക്കാരായ നിക്ഷേപകരുടെ ആവേശകരമായ കടന്നുവരവും ഓഹരി വിപണിയെ ജനകീയമാക്കിയെങ്കിലും സാമ്പത്തിക ആധിപത്യവും ഇടപാടുകളുടെ മൂല്യവും ഇപ്പോഴും ചെറിയ വിഭാഗത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്.

ആഗോള സാമ്പത്തിക അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ വൻതോതിലുള്ള വിറ്റൊഴിയലും മൂലം രാജ്യത്തെ ഓഹരി വിപണിയിലുണ്ടായ തകർച്ചയിൽ സെപ്റ്റംബർ പാദത്തിൽ കുടുംബങ്ങൾക്ക് നഷ്ടമായത് 87,000 കോടി രൂപ. അതേസമയം, തിരിച്ചടികൾക്കിടയിലും രാജ്യത്തെ കുടുംബങ്ങൾ കൈവശംവെച്ചിരിക്കുന്ന ആകെ ഓഹരി നിക്ഷേപ മൂല്യം 90 കോടി രൂപയെന്ന റെക്കോഡ് നിലവാരത്തിൽ മാറ്റമില്ലാതെ തുടരുന്നു.
സെപ്റ്റംബർ പാദത്തിൽ നിഫ്റ്റി അഞ്ച് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തുകയും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ ലാഭമെടുപ്പ് നടത്തുകയും ചെയ്തതാണ് കുടുംബങ്ങളുടെ നിക്ഷേപ മൂല്യത്തിൽ 87,000 കോടി രൂപയുടെ കുറവുണ്ടാക്കിയത്. എൻ.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വ്യക്തിഗത നിക്ഷേപകരുടെ നേരിട്ടുള്ള ഓഹരി പങ്കാളിത്തവും മ്യൂച്വൽ ഫണ്ടുകൾ വഴിയുള്ള നിക്ഷേപവും ചേർന്നുള്ള ആകെ വിഹിതം ഉയർന്ന നിരക്കിൽ (19.5 %) തുടരുകയാണ്.
വിദേശ നിക്ഷേപം വൻതോതിൽ പിൻവലിച്ചപ്പോഴും വിപണി പിടിച്ചുനിന്നത് ചെറുകിട നിക്ഷേപകരുടെ മികച്ച പങ്കാളിത്തം മൂലമാണ്. ഹ്രസ്വകാലത്തേക്ക് നിക്ഷേപ മൂല്യത്തിൽ ഇടിവുണ്ടായെങ്കിലും, ഏതാനും വർഷങ്ങളായി രാജ്യത്തെ കുടുംബങ്ങൾ നടത്തിവരുന്ന ദീർഘകാല നിക്ഷേപ സമാഹരണ പ്രവണത ശക്തമാണ്.
|
| വ്യക്തിഗത നിക്ഷേപകർ (Individual/Domestic) |
|
|---|---|---|
| 2020 മാർച്ചിന് ശേഷമുള്ള വാർഷിക വളർച്ച (CAGR) | 30.3% (2020 ഏപ്രിൽ മുതൽ 55.5 ലക്ഷം കോടി രൂപയുടെ തുക കൂട്ടിച്ചേർക്കപ്പെട്ടു) |
|
| കഴിഞ്ഞ 10 വർഷത്തെ വളർച്ചാ നിരക്ക് (CAGR) | 20.4% |
|
| ഉടമസ്ഥതയിലെ വിഹിത വ്യത്യാസം (2026 സെപ്റ്റംബർ) | FPI-കളേക്കാൾ 4.8 % മുന്നിൽ (റെക്കോർഡ് നേട്ടം) |
|
| NSE ലിസ്റ്റഡ് കമ്പനികളിലെ ആകെ ഉടമസ്ഥത | DII വിഹിതം: 19.6% (FPI-കളേക്കാൾ 4.9 % മുന്നിൽ) |
|
| വ്യക്തിഗത നിക്ഷേപക വിഹിതം (സെപ്റ്റംബർ) | മ്യൂച്വൽ ഫണ്ടുകൾ: 11.8% (തുടർച്ചയായ 13-ാം പാദത്തിലും വർധിച്ചു) നേരിട്ടുള്ള ഓഹരി വിഹിതം: 9.6% (10 bps വർധന) |
|
തുടർച്ചയായി എട്ട് പാദങ്ങളിൽ വ്യക്തിഗത നിക്ഷേപകരുടെ വിപണി വിഹിതം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരേക്കാൾ മുന്നിലെത്തിയത് ഇടിവിൽനിന്ന് വിപണിയെ സംരക്ഷിക്കാൻ സഹായിച്ചു. മ്യൂച്വൽ ഫണ്ടുകളുടെ വിഹിതം തുടർച്ചയായ 13 പാദങ്ങളിൽ ഉയർന്ന് 11.8 ശതമാനത്തിലെത്തിയതാണ് വിപണിക്ക് കരുത്തായത്.
നാല്പത് വയസ്സിൽ താഴെയുള്ള വ്യക്തിഗത നിക്ഷേപകരുടെ വിഹിതം 2020 മാർച്ചിലെ 54.7 ശതമാനത്തിൽനിന്ന് 2026 ഒക്‌ടോബറിൽ 67.9 ശതമാനമായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒക്‌ടോബർ വരെയുള്ള പുതിയ രജിസ്‌ട്രേഷനുകളിൽ 80 ശതമാനത്തോളവും യുവതലമുറയിൽനിന്നാണ്.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയും ചെറുപ്പക്കാരായ നിക്ഷേപകരുടെ ആവേശകരമായ കടന്നുവരവും ഓഹരി വിപണിയെ ജനകീയമാക്കിയെങ്കിലും സാമ്പത്തിക ആധിപത്യവും ഇടപാടുകളുടെ മൂല്യവും ഇപ്പോഴും ചെറിയ വിഭാഗത്തിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വിപണിയിലെ പെട്ടെന്നുള്ള ഇടിവുകളിലും ചാഞ്ചാട്ടങ്ങളിലും അനുഭവസമ്പത്ത് കുറഞ്ഞ ചെറുപ്പക്കാരായ ചെറുകിട നിക്ഷേപകർക്ക് കനത്ത നഷ്ടമുണ്ടായേക്കാം.
Content Highlights: Indian households lost Rs 87,000 crore in the September quarter due to global uncertainties and foreign investor sell-off., Total household share investment value remains at a record high of Rs 90 crore., Retail participation and mutual funds helped cushion the market from deeper crashes., Youth participation (under 40) increased significantly from 54.7% in March 2020 to 67.9% in October 2026.
Published: 26 Nov 2026, 03:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented