അമേരിക്കയിലെ ഭീമമായ ചികിത്സാച്ചെലവുകൾക്ക് പകരമായി വിദേശരാജ്യങ്ങളിൽനിന്നുള്ളവർ കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ തേടി ഇന്ത്യയിലെത്തുന്നു. അമേരിക്കയിൽ 45,000 ഡോളർ (41.65 ലക്ഷം രൂപ) കണക്കാക്കിയ ശസ്ത്രക്രിയ ഇന്ത്യയിൽ 4,500 ഡോളറിന് (ഏകദേശം 4.16 ലക്ഷം രൂപ) വിജയകരമായി പൂർത്തിയാക്കിയ അനുഭവം എക്സിൽ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കൻ യുവതി (@YapperEmma).

To advertise here,

അമ്മയുടെ ശസ്ത്രക്രിയയ്ക്കായി ആദ്യം ദക്ഷിണകൊറിയയെക്കുറിച്ചാണ് കുടുംബം ആലോചിച്ചിരുന്നത്. എന്നാൽ സുഹൃത്തായ ഡോക്ടറുടെ ശുപാർശയെത്തുടർന്നാണ് അവർ ഇന്ത്യയിലെത്തിയത്. യു.എസിൽ കണക്കാക്കിയ തുകയുടെ പത്തിലൊന്ന് മാത്രം ചെലവിട്ടാണ് ആശുപത്രിവാസവും ശസ്ത്രക്രിയയും പൂർത്തിയാക്കിയത്.

താരതമ്യം

ചെലവ്

അമേരിക്കയിലെ

 ചെലവ്

ഇന്ത്യയിൽ

ചെലവായ തുക

വ്യത്യാസം

ശസ്ത്രക്രിയയും

ആശുപത്രി

വാസവും

$45,000

(₹41.65 ലക്ഷം)

$4,500

(₹4.16 ലക്ഷം)

ചെലവിന്റെ

പത്തിലൊന്ന്

ആശുപത്രി പരിചരണം ഗംഭീരം; യാത്രാസൗകര്യം പോരാ

ചികിത്സാച്ചെലവിലെ വൻ ലാഭത്തിനൊപ്പം ഇന്ത്യയിലെ മുൻനിര ആശുപത്രി നൽകിയ മികച്ച സേവനത്തെയും യുവതി പ്രശംസിച്ചു. 'മികച്ച പരിചരണമാണ്' ആശുപത്രിയിൽ ലഭിച്ചതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ വിദേശത്തുനിന്നെത്തുന്ന രോഗികൾക്കായി ഇന്ത്യയിലെ യാത്രാസൗകര്യം ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

പ്രധാനമായും മൂന്നു മേഖലകളിലാണ് ശ്രദ്ധ വേണ്ടതെന്ന് എക്സ് പോസ്റ്റിൽ കുറിച്ചു:

  • യാത്രാസൗകര്യം: രോഗികൾക്ക് എയർപോർട്ടിൽനിന്നുള്ള യാത്രയും നഗരത്തിനുള്ളിലെ ഗതാഗതവും സുഗമമാക്കണം.
  • ഏകോപനം: താമസസൗകര്യവും ആശുപത്രി സന്ദർശനങ്ങളും കോർത്തിണക്കുന്ന ഏകോപനം കൂടുതൽ കാര്യക്ഷമമാക്കണം.
  • സുരക്ഷ: വിദേശ വിനോദസഞ്ചാരികൾക്കും രോഗികൾക്കും സുരക്ഷിതത്വം അനുഭവപ്പെടുന്ന അന്തരീക്ഷം ഉറപ്പാക്കണം.

സാമൂഹികമാധ്യമത്തിൽ ചർച്ച സജീവമായി. പ്രമുഖ ആശുപത്രികളുള്ള മെട്രോ നഗരങ്ങളിൽ യാത്രാസൗകര്യം മികച്ചതാണെന്ന് ഒരാൾ കുറിച്ചു. മെട്രോ ട്രെയിനുകൾ മുതൽ ക്യാബുകൾ വരെ കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിദേശത്തുനിന്നെത്തുന്ന രോഗികൾ ട്രാവൽ ഏജന്റുമാരുടെ സേവനം തേടുന്നത് യാത്രാ ഏകോപനം മികച്ചതാക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടി. അതേസമയം, വിദേശികൾക്ക് ഇവിടെ ചെലവുകുറഞ്ഞ ചികിത്സയാണെങ്കിലും ഇവിടത്തെ വരുമാനവും ചെലവും കറൻസിമൂല്യവും നോക്കുമ്പോൾ സ്വദേശികൾ ഭീമമായ ചെലവ് വഹിക്കേണ്ടിവരുന്നുണ്ടെന്നും പലരും വിമർശനമുന്നയിച്ചു.