രാജ്യത്തെ മുന്‍നിര പഞ്ച നക്ഷത്ര ഹോട്ടലുകള്‍ രണ്ടു വര്‍ഷത്തിനിടെ 75 ശതമാനത്തില്‍ കൂടുതല്‍ നിരക്ക് വര്‍ധിപ്പിച്ചു. 2023-24 സാമ്പത്തിക വര്‍ഷം ഒരു ദിവസത്തെ മുറി വാടകയില്‍ ഫൈവ് സ്റ്റാര്‍ ഡീലക്സ് ഹോട്ടലുകള്‍ 20 ശതമാനം വരെയാണ് നിരക്ക് കൂട്ടിയത്. സ്റ്റാന്‍ഡേഡ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഒട്ടും പിറകിലല്ല.
ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി ട്രെന്റ്സ് ആന്റ് ഓപ്പര്‍ച്ച്യൂണിറ്റീസ് 2024 റിപ്പോര്‍ട്ട് പ്രകാരം മാരിയോട്ട്, ഓബ്റോയ്, താജ് എന്നീ ലക്ഷ്വറി ഹോട്ടലുകളിലെ ശരാശരി ദൈനംദിന നിരക്ക് 75.6 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം, ഉഷ്ണ തരംഗം, ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവമൂലം നടപ്പ് വര്‍ഷം ആദ്യ പകുതിയില്‍ നിരക്കില്‍ നേരിയതോതില്‍ ഇടിവുണ്ടാകുകയും ചെയ്തു.
2021നും 2024നുമിടയില്‍ 62.7 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. ഇതോടെ ബിസിനസ് ട്രിപ്പുകളുടെ ചെലവില്‍ കാര്യമായ വര്‍ധനവുണ്ടാകും.
നിലവില്‍ പ്രതിദിന വാടക 7,500 രൂപയില്‍ കൂടുതലുള്ള ഹോട്ടലുകളുടെ എണ്ണം ഇരട്ടിയോളമായി ഉയര്‍ന്നു. ചെറിയ നഗരങ്ങളിലും വര്‍ധന പ്രകടമാണെങ്കിലും മുന്‍നിര നഗരങ്ങളിലേതിനേക്കാള്‍ കുറവാണ്. നിരക്കില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ഹോട്ടല്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്.
Content Highlights: top five star hotel increased rate by 75 percent in 2 years
Published: 09 Oct 2024, 03:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented